scorecardresearch

Flipkart Big Saving Days Sale from May 2: വമ്പൻ ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് 'ബിഗ് സേവിങ് ഡേയ്സ്'; ഓഫറുകൾ അറിയാം

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഡിസ്‌കൗണ്ട് വില്പന മെയ് രണ്ട് മുതൽ ഏഴ് വരെയാണ്

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഡിസ്‌കൗണ്ട് വില്പന മെയ് രണ്ട് മുതൽ ഏഴ് വരെയാണ്

author-image
Tech Desk
New Update
Flipkart Big Saving Days Sale from May 2: വമ്പൻ ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് 'ബിഗ് സേവിങ് ഡേയ്സ്'; ഓഫറുകൾ അറിയാം

Flipkart Big Saving Days Sale from May 2: ഫ്ലിപ്കാർട്ടിന്റെ 'ബിഗ് സേവിങ് ഡേയ്സ്' മെയ് രണ്ടിന് ആരംഭിക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഡിസ്‌കൗണ്ട് വില്പന മെയ് ഏഴ് വരെയാണ്. പ്രമുഖ സ്‍മാർട്ട്ഫോൺ ബ്രാൻഡുകളായ സാംസങ്, ആപ്പിൾ, റിയൽമി, ഷവോമി എന്നിവയുടെ മൊബൈൽ ഫോണുകൾ വലിയ ഡിസ്‌കൗണ്ടുകളിൽ ലഭ്യമാകും. ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുകൾ ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.പ്രധാന ഓഫറുകളും ഡിസ്‌കൗണ്ടുകളും താഴെ വായിക്കാം.

Advertisment

സ്മാർട്ട്ഫോണുകൾ

സാംസങിന്റെ പുതിയ സാംസങ് ഗാലക്‌സി എഫ്62 17,999 രൂപക്ക് സെയിലിൽ ലഭ്യമാകും. സാംസങ് ഗാലക്‌സി എഫ്41ഉം എഫ്12ഉം 12,999 രൂപക്കും എഫ് 12 9,999 രൂപയ്ക്കും ഡിസ്‌കൗണ്ടിൽ ലഭ്യമാകും.

റിയൽമിയുടെ നർസോ 30പ്രോയും ഓഫറിൽ ലഭ്യമാകും. 15,999 രൂപയാണ് വില. റിയൽമിയുടെ പഴയ ഫ്ലാഗ്ഷിപ് ഫോൺ റിയൽമി എക്സ്50 പ്രോ 5ജി ഡിസ്‌കൗണ്ടിൽ 24,999 രൂപക്ക് ലഭ്യമാകും. ഏറ്റവും പുതിയ റിയൽമി എക്സ്7 പ്രോ 5ജി 29,999 രൂപ മുതൽ ലഭ്യമാകും.

ആപ്പിളിന്റെ ഐഫോൺ 11 7000 രൂപ ഡിസ്‌കൗണ്ടിലാണ് സെയിലിൽ ലഭിക്കുക. 44,999 ആണ് വില. റിയൽമി നർസോ 20 പ്രോ, റിയൽമി 7, മോട്ടോ ഇ7 പവർ, ഐകൂ 3, ഇൻഫിനിക്സ് സീറോ 8ഐ, ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എന്നീ ഫോണുകളും കുറഞ്ഞ വിലയിൽ മികച്ച ഡിസ്‌കൗണ്ടിൽ സെയിലിലൂടെ ലഭിക്കും.

Advertisment

Read Also: Samsung Galaxy M42 5G launched in India: സാംസങ് ഗ്യാലക്സി എം42 5ജി സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി

പോക്കോ എം3, റിയൽമി 8, റിയൽമി സി21, റെഡ്മി നോട്ട് 9, ഒപ്പോ എഫ്17 പ്രോ ടെക്‌നോ കാമോൺ 16 എന്നീ ഫോണുകൾ എച്ഡിഎഫ്സി കാർഡിലൂടെ വാങ്ങിയാൽ ഡിസ്‌കൗണ്ടിൽ ലഭിക്കും. ചില ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകിയിട്ടുണ്ട്. കൂടുതൽ വിവവരങ്ങൾ ഫ്ലിപ്കാർട്ടിൽ ലഭിക്കും.

ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും

ഫ്ലിപ്കാർട്ടിന്റെ 'ബിഗ് സേവിങ്സ് ഡേ സെയിലിൽ' ലാപ്ടോപ്പുകൾക്കും ഹെഡ്‍ഫോണുകൾക്കും സ്‌പീക്കറുകൾക്കും മറ്റു ഉപകരണങ്ങൾക്കും മികച്ച ഓഫാറാണ് നൽകിയിരിക്കുന്നത്. ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 40% ഡിസ്‌കൗണ്ടും. ചെറിയ ഡിസൈൻ ലാപ്‌ടോപ്പുകൾ 22,999 രൂപ മുതലും ലഭിക്കും.

വയർലെസ് ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റു കമ്പ്യുട്ടർ ഭാഗങ്ങൾ മൊബൈൽ അസസറീസുകൾ എന്നിവക്കും മികച്ച ഡിസ്‌കൗണ്ടുകൾ ഫ്ലിപ്കാർട്ട് നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ ലോക്ക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ ആവശ്യവസ്തുക്കൾ അല്ലാത്തവയ്ക്ക് ഡെലിവറി ഇല്ലാത്ത സാഹചര്യത്തിൽ അത്തരം ജില്ലകളിലും സംസ്ഥനങ്ങളിലും ഉള്ളവർക്ക് ബിഗ് സേവിങ്സ് ഡേ സെയിൽസിൽ സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾവാങ്ങാൻ സാധിക്കുകയില്ല എന്നും ഫ്ലിപ്കാർട് അറിയിക്കുന്നുണ്ട്.

Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: