കൊറോണ വൈറസിന്റെ വ്യാപനം നിശ്ചലമാക്കിയ ഇ-കൊമേഴ്സ് രംഗം വീണ്ടും സജീവമാവുകയാണ്. കോവിഡ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ലെങ്കിലും വലിയ ഓഫറുകളുമായി എത്തുന്ന സ്‌പെഷ്യൽ സെയിൽ ആരംഭിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. വമ്പിച്ച വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലാണ് കമ്പനി ആരംഭിക്കുന്നത്. ജൂൺ 23 മുതൽ 27 വരെയാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ. ഫ്ലിപ്കാർട്ട് പ്ലസ് മെംബേഴ്സിന് ഇന്ന് രാത്രി എട്ട് മുതൽ തന്നെ ഓഫറുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും.

സ്മാർട്ഫോണിന് തന്നെയാണ് ഇത്തവണയും വലിയ വിലക്കുറവും കൂടുതൽ ആവശ്യക്കാരും. കമ്പനി നൽകുന്ന പ്രത്യേക വിലക്കുറവിന് പുറമെ ബാങ്കുകളുടെ വക അധിക ഡിസ്ക്കൗണ്ടുകളും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് പത്ത് ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും.

സാംസങ് ഗ്യാലക്സി A80

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ വിവിധ മോഡലുകളും സ്‌പെഷ്യൽ സെയിലിൽ വിൽപനയ്ക്കെത്തുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാംസങ് ഗ്യാലക്സി A80യാണ്. മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ച ഫോണിന്റെ വില ആരംഭിക്കുന്നത് 21,999 രൂപയാണ്. 41,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. ക്യുവൽകോം സ്നാപ്ഡ്രഗൻ 730ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. റൊട്ടേറ്റിങ് ക്യാമറ സെറ്റപ്പാണ് ഫോണിന്രെ എടുത്ത് പറയേണ്ട പ്രത്യേകത.

Also Read: Samsung Galaxy A21s: അറിയാം സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന്റെ വിലയും മറ്റ് ഫീച്ചറുകളും

റിയൽമീ X2 പ്രോ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൊബൈൽ ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കാൻ സാധിച്ച കമ്പനിയാണ് റിയൽമീ. റിയൽമീയുടെ പുതിയ മോഡലുകളിലൊന്നായ റീയൽമീ X2 പ്രോയും സ്‌പെഷ്യൽ സെയിലിൽ വിൽപന ചെയ്യുന്നുണ്ട്. 29,999 രൂപ വരെ വിലവരുന്ന ഫോണിന് 25999 രൂപയാണ് സ്‌പെഷ്യൽ സെയിലിലെ വില. ക്യുവൽകോം സ്നാപ്ഡ്രാഗൻ 855 പ്ലസ് പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ റിയർ ക്യാമറ 64എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ്. 4000 എംഎഎച്ച് ബാറ്ററിയും 50W ഫാസ്റ്റ് ചാർജിങ്ങും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്.

റെഡ്മി K20 പ്രോ

ജനപ്രിയ മൊബൈൽ ഫോൺ നിർമ്മാതക്കളായ ഷവോമി റെഡ്മിയുടെ K20 പ്രോയ്ക്ക് ഫ്ലിപ്കാർട്ട് സ്‌പെഷ്യൽ സെയിലിൽ 3500 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. അതായത് 26999 രൂപ വിലയുള്ള ഫോൺ 23499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ക്യുവൽകോം സ്നാപ്ഡ്രാഗൻ 855 പ്ലസ് പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.

Also Read: ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാം; ചില വാട്സാപ്പ് ടിപ്പുകൾ

വിവോ Z1X

വിവോയുടെ Z1X 14990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 16990 രൂപയാണ് ഫോണിന്റെ അടിസ്ഥാന വില. സ്നാപ്ഡ്രാഗൻ 712 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഡിസ്‌പ്ലേ എഎംഒഎൽഇഡിയാണ്. ട്രിപ്പിൾ ക്യാമറയും 4500എംഎഎച്ച് ബാറ്ററിയുമാണ് മറ്റ് പ്രത്യേകതകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook