scorecardresearch

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് ഡിസംബര്‍ 16 ന് തുടങ്ങും, കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം

ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക്

ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക്

author-image
Tech Desk
New Update
flipkart-big-saving-days-2022-sale

ന്യൂഡല്‍ഹി:ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് ഡിസംബര്‍ 16 നും ഡിസംബര്‍ 21 നും ഇടയില്‍ നടക്കും. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിലകിഴിവോടെ സ്വന്തമാക്കാം. ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് 2022 ല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത വാങ്ങലുകളില്‍ 250 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. ട്രെന്‍ഡിംഗ് സ്മാര്‍ട്ട്ഫോണുകളുടെ ഓഫര്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫറുകളും വില കിഴിവുകളും ലഭിക്കുന്ന ഉപകരണങ്ങള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വെളിപ്പെടുത്തി. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് 2022-ല്‍ പരിഗണിക്കേണ്ട ചില സ്മാര്‍ട്ട്ഫോണ്‍ ഡീലുകള്‍ ഇതാ.

ഐഫോണ്‍ 14-ല്‍ ഓഫര്‍

Advertisment

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് 2022 ബാനര്‍ അനുസരിച്ച്, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണ്‍ 14ന് വില കിഴിവ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. അതുപോലെ, പഴയ ആപ്പിള്‍ ഐഫോണുകള്‍ക്കും ഈ വില്‍പ്പന സമയത്ത് ചില കിഴിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പോക്കോ എം3, റിയല്‍മി സി20

നിങ്ങള്‍ ഒരു പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, പോക്കോ എം3, റിയല്‍മി സി20 എന്നിവ രാജ്യത്തെ ഏറ്റവും മികച്ച താങ്ങാനാവുന്ന 4ജി സ്മാര്‍ട്ട്ഫോണുകളാണ്. ഫ്‌ളിപ്പ്കാര്‍ട്ട് ഈ ഉപകരണങ്ങളുടെ വില ഇനിയും കുറയ്ക്കും,

ഫ്‌ളിപ്പ്കാര്‍ട്ടില്‍ പോക്കോ എം3 ക്ക് നിലവില്‍ 10,999 രൂപയാണ് വില, വില്‍പ്പന സമയത്ത് ഈ ഉപകരണം 10,000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാക്കാനാണ് സാധ്യത. 7,499 രൂപയ്ക്ക് ഇതിനകം ലിസ്റ്റ് ചെയ്തിട്ടുള്ള ിയല്‍മി സി20 2022 ലെ ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സില്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ ടി1 5ജി

Advertisment

വിവോ ടി1 5ജി ബജറ്റ് 5ജി ശേഷിയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ്, ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് 2022-ല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. സ്മാര്‍ട്ട്ഫോണ്‍ നിലവില്‍ 15,990 രൂപയ്ക്ക് റീട്ടെയിലില്‍ ലഭമാണ്. ഇതിന്റെ 15,000 രൂപയില്‍ താഴെ ലഭ്യമാകുമെന്നണ്
പ്രതീക്ഷ.

India Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: