scorecardresearch

Flipkart Big Saving Days: Discounts on Smartphones: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ്: സ്മാർട്ട്ഫോൺ ഓഫറുകൾ അറിയാം

Flipkart Big Saving Days: Discounts on Smartphones: iPhone 11 Pro, Realme 6 and More: റിയൽ‌മീ 6, ഐഫോൺ എസ്ഇ 2020, പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, റിയൽ‌മീ സി 15 തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാണ്

Flipkart Big Saving Days: Discounts on Smartphones: iPhone 11 Pro, Realme 6 and More: റിയൽ‌മീ 6, ഐഫോൺ എസ്ഇ 2020, പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, റിയൽ‌മീ സി 15 തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാണ്

author-image
WebDesk
New Update
flipkart big saving days sale, flipkart big saving days sale, flipkart big saving days sale 2020, flipkart big saving day sale 2020 date, flipkart big saving day sale date 2020, flipkart big saving days sale 2020 offers, flipkart big saving days sale 2020 offers, flipkart big saving day sale 2020 india offers, flipkart big saving day 2020 india, flipkart big saving day deals, flipkart big saving day deals india, flipkart big saving day deals 2020, ie malayalam

Flipkart Big Saving Days: Discounts on Smartphones: iPhone 11 Pro, Realme 6 and More: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന ഡിസംബർ 17 മുതൽ പ്ലസ് അംഗങ്ങൾക്കായും ഡിസംബർ 18 മുതൽ എല്ലാ ഉപഭോക്താക്കൾക്കായും ആരംഭിച്ചിരിക്കുകയാണ്. വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്കാർട്ട് മികച്ച സ്മാർട്ട്‌ഫോൺ ഡീലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment

റിയൽ‌മീ 6, ഐഫോൺ എസ്ഇ 2020, പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, റിയൽ‌മീ സി 15 തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാണ്. എസ്‌ബി‌ഐ ബാങ്ക് ഡെബിറ്റ് കാർഡിന് കമ്പനി 10 ശതമാനം ഇൻസ്റ്റന്റ് ഓഫും നൽകുന്നു.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയിൽ ലഭ്യമായ ചില സ്മാർട്ട്ഫോൺ ഡീലുകൾ നോക്കാം.

നിങ്ങൾ ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് റിയൽമീ നാർസോ 20 പ്രോ വാങ്ങുന്നത് പരിഗണിക്കാം. ഇപ്പോൾ ഇത് 13,999 രൂപയ്ക്കാണ് വിൽക്കുന്നത്. 65വാട്ട് ഫാസ്റ്റ് ചാർജർ, മീഡിയടെക് ഹെലിയോ ജി 95 എസ്ഒസി, 4,500 എംഎഎച്ച് ബാറ്ററി, 48 എംപി ക്വാഡ് റിയർ ക്യാമറ സെറ്റുപ്പ് തുടങ്ങിയ സവിശേഷതകൾ ഈ ഫോണിനുണ്ട്. ഇത് 4 ജി ഫോണാണ്. നിങ്ങൾക്ക് ഒരു ബജറ്റ് 5 ജി ഫോൺ ആണ് വേണ്ടതെങ്കിൽ നിങ്ങൾ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. വരും മാസങ്ങളിൽ നിരവധി ബ്രാൻഡുകൾ 5 ജി ഫോണുകൾ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.

Advertisment

ഫ്ലിപ്കാർട്ട് സെയിലിൽ ഐഫോൺ എസ്ഇ 2020 മോഡൽ 32,999 രൂപയ്ക്ക് ലഭ്യമാവും. 64 ജിബി സ്റ്റോറേജുള്ള ഐഫോൺ 11 പ്രോ ഇപ്പോൾ 79,999 രൂപയ്ക്ക് ലഭ്യമാണ്. 13,200 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അതിനാൽ നിങ്ങൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫോൺ ഇപ്പോഴുണ്ടെങ്കിൽ അത് എക്സ്ചേഞ്ച് ചെയ്ത് 70,000 രൂപയ്ക്ക് ഈ ഐഫോൺ വാങ്ങാൻ കഴിയും.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് 2020 വിൽപ്പനയിൽ, 38,999 രൂപ മുതൽ ഐഫോൺ എക്സ്ആർ മോഡൽ ലഭിക്കും. 13,200 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

വിൽപനയിൽ പോക്കോ എക്സ് 3 15,999 രൂപയ്ക്ക് ലഭ്യമാവും.16,999 രൂപയിൽ നിന്നാണ് ഇത് കുറഞ്ഞത്.

റിയൽ‌മീ 6 സ്മാർട്ട്‌ഫോൺ 12,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. അതേസമയം റിയൽ‌‌മീ സി 3 ഫ്ലിപ്പ്കാർട്ട് വഴി 7,999 രൂപയ്ക്ക് ലഭിക്കും. ഒപ്രോ റെനോ 3 പ്രോ 24,990 രൂപയ്ക്ക് ലഭ്യമാണ്. 27,990 രൂപയായിരുന്നു നേരത്തേയുള്ള വില. 44 എംപി സെൽഫി ക്യാമറ, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 30 വാട്ട് വിഒസി ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യക്കുള്ള സപ്പോർട്ടോടു കൂടിയ 4,025 എംഎഎച്ച് ബാറ്ററി എന്നിവ ഒപ്രോ റെനോ 3 പ്രോയിലുണ്ട്.

Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: