/indian-express-malayalam/media/media_files/uploads/2021/07/realme-smartphone.jpg)
കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി വിൽപന ആരംഭിച്ചത്. നവംബർ മൂന്ന് വരെ തുടരുന്ന വിൽപനയിൽ മികച്ച ഓഫറുകളുമായാണ് പല ഉപകരണങ്ങളും എത്തുന്നത്. നിങ്ങൾ ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന ചില ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.
Apple -ആപ്പിൾ
ഐഫോൺ 12 സീരീസ് മികച്ച ഡീലിലാണ് എത്തുന്നത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 53,999 രൂപയിലും ഐഫോൺ 12 മിനി 48,099 രൂപയ്ക്കുംലഭ്യമാണ്.
ഇനി കൂടുതൽ ഫീച്ചറുകളും മികച്ച സവിശേഷതകളും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, 1,09,900 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 12 പ്രോയും, 1,19,900 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 12 പ്രോ മാക്‌സും തിരഞ്ഞെടുക്കാം, അത്രയും തുക ചെലവഴിക്കാൻ തയ്യാറാണെങ്കിൽ ഐഫോൺ 13 പ്രോയിലേക്ക് തിരിയുന്നതാകും കൂടുതൽ ഉത്തമം.
ഐഫോൺ 12 സീരീസിന് ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്, അതിനാൽ നിങ്ങൾക്ക് ഇതിലും കുറഞ്ഞ വിലയിൽ ഇപ്പോൾ ഫോൺ ലഭിച്ചേക്കാം.
Poco - പോക്കോ
നിങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച ഫോണിനായി തിരയുകയാണെങ്കിൽ,പോക്കോ സീരീസ് പരിഗണിക്കാവുന്നതാണ്ലഭ്യമാണ്, പോക്കോ എം2 റീലോഡഡ് 9,999 രൂപയ്ക്ക് വാങ്ങാം. മുകളിലേക്ക് വരുകയാണെങ്കിൽ, പോക്കോ എം2 പ്രോ 11,999 രൂപയ്ക്കും പോക്കോ എക്സ്3 Pro 16,999 രൂപയ്ക്കും വാങ്ങാം.
ഇനിയിപ്പോൾ ഒരു ഗെയിമിങ് ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ നിലവിൽ 26,999 രൂപയ്ക്ക് വിൽക്കുന്ന പോക്കോ എഫ്3 ജിടി പളും ലഭിക്കും.
Realme - റിയൽമി
നിരവധി റിയൽമി ഫോണുകളും കുറഞ്ഞ വിലയിലോ ബാങ്ക് കിഴിവുകളിലോ ലഭ്യമാണ്. 17,999 രൂപയ്ക്ക് റിയൽമി 8എസ്, 13,499 രൂപയ്ക്ക് വിൽക്കുന്ന റിയൽമി നർസോ 30 എന്നിവ ഇതിൽ ഉൾപ്പെടുന്നു. റിയൽമി നർസോ 50എ 11,499 രൂപയിൽ ലഭിക്കും, റിയൽമി നർസോ 50ഐ 8,999 രൂപയ്ക്കും ലഭ്യമാണ്. പുതുതായി ഇറങ്ങിയ റിയൽമി ജിടി മാസ്റ്റർ എഡിഷൻ അധിക ബാങ്ക് ഓഫറുകൾക്കൊപ്പം 25,999 രൂപയ്ക്കും ലഭ്യമാണ്.
Also Read: Flipkart’s Big Diwali sale 2021: ഫ്ലിപ്കാർട്ട് ദീപാവലി സെയിൽ; ഫോണുകളും ലാപ്ടോപ്പുകളും മികച്ച ഓഫറിൽ
Vivo - വിവോ
വിവോയുടെ മുൻനിര ഫോണായ വിവോ എക്സ്70 പ്രോ+ ഫ്ലിപ്കാർട്ടിൽ 79,990 രൂപയ്ക്ക് ലഭ്യമാണ്, അതേസമയം വാനില വിവോ എക്സ്70 46,990 രൂപയിലാണ് ആരംഭിക്കുന്നത്, തിരഞ്ഞെടുത്ത കാർഡുകളിൽ അധിക ബാങ്ക് ഓഫറുകളും ലഭിക്കും. വിവോ വി21 29,990 രൂപയ്ക്കും വിവോ വി21ഇ 24,990 രൂപയ്ക്കും വിവോ വൈ73 20,990 രൂപയ്ക്കും വിവോ വൈ33 17,990 രൂപയ്ക്കും അധിക ബാങ്ക് ഓഫറുകളോടെ വിൽക്കുന്നുണ്ട്.
Motorola - മോട്ടറോള
പുതിയ മോട്ടറോള എഡ്ജ് 20 ഫ്ലിപ്കാർട്ടിൽ 27,999 രൂപയ്ക്കും മോട്ടറോള എഡ്ജ് 20 പ്രോ 34,990 രൂപയ്ക്കും ലഭ്യമാണ്. അതേസമയം, വില കുറഞ്ഞ സെഗ്‌മെന്റുകളിൽ നിന്ന്, മോട്ടോ ജി 40 ഫ്യൂഷൻ 12,999 രൂപയ്ക്കും മോട്ടോ ജി 60 ഫ്യൂഷൻ 15,999 രൂപയ്ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. മോട്ടോ ഇ40 ഇപ്പോൾ 9,499 രൂപയ്ക്ക് ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.