scorecardresearch

ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ; വമ്പൻ ഓഫറിൽ മൊബൈൽ ഫോണുകളും ടിവിയും സ്വന്തമാക്കാം

സാധാരണ ഡിസ്ക്കൗണ്ടുകൾക്കു പുറമെ ഇഎംഐ ഓഫറുകളും എക്സചേഞ്ച് ഡിസ്ക്കൗണ്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

സാധാരണ ഡിസ്ക്കൗണ്ടുകൾക്കു പുറമെ ഇഎംഐ ഓഫറുകളും എക്സചേഞ്ച് ഡിസ്ക്കൗണ്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

author-image
Tech Desk
New Update
Flipkart, Amazone, ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയ്ൽ, ദീപാവലി, ആമസോൺ, ie malayalam, ഐഇ മലയാളം

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പൊടിപൊടിക്കുമ്പോൾ ഫ്ലിപ്കാർട്ടിന്റെ ബിഗ് ദിവാലി സെയിലും ഓൺലൈനിൽ തകർക്കുവാണ്. ഒക്ടോബർ 12 ന് ആരംഭിച്ച സ്‌പെഷ്യൽ സെയിൽ ഒക്ടോബർ 16 വരെയാണ് നീണ്ടുനിൽക്കുന്നത്. മുൻകാലങ്ങളിലേതുപോലെ മൊബൈൽ ഫോണും ടെലിവിഷനുമുൾപ്പടെ നിരവധി സാധനങ്ങളാണ് വമ്പൻ ഡിസ്ക്കൗണ്ടിൽ വിൽപ്പനയ്ക്കെത്തുന്നത്. സാധാരണ ഡിസ്ക്കൗണ്ടുകൾക്കു പുറമെ ഇഎംഐ ഓഫറുകളും എക്സചേഞ്ച് ഡിസ്ക്കൗണ്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം.

Advertisment

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ 2000 രൂപ ഡിസ്ക്കൗണ്ടിൽ 11,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നു ലഭിക്കും. ഫോണിന്റെ യഥാർത്ഥ വില 13,999 രൂപയാണ്. ഇതിന് പുറമെ എക്സ്‌ചേഞ്ച് ഓഫറായി 1000 രൂപയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 7S നും 2000 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കും. 10,999 രൂപ വിലവരുന്ന ഫോൺ ഫ്ലിപ്കാർട്ട് സെയിലിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത് 8,999 രൂപയ്ക്കാണ്. റെഡ്മി K20ക്ക് 3000 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കുന്നുണ്ട്. 27,999 രൂപ വിലവരുന്ന ഫോൺ 24,999 രൂപയ്ക്ക ലഭിക്കും. റെഡ്മി 8A യുടെ വില 6,499 രൂപയാണ്.

സാംസങ് ഗ്യാലക്സി S9, സാംസങ് ഗ്യാലക്സി S9+ എന്നീ ഫോണുകൾ സ്‌പെഷ്യൽ സെയിലിൽ പ്രത്യേക ഓഫറുകളിൽ എത്തുന്നുണ്ട്. 29,999 രൂപയ്ക്കാണ് ഈ ഫോണുകൾ ഫ്ലിപ്കാർട്ടിലൂടെ വിൽക്കപ്പെടുന്നത്. സാംസങ് ഗ്യാലക്സി A50 16,999 രൂപയ്ക്കും ലഭിക്കും.

Advertisment

റിയൽമീ ഫോണുകൾക്കും ദിവാലി ഓഫർ ലഭിക്കുന്നുണ്ട്. റിയൽമി C2 5,999 രൂപയ്ക്കും, റിയൽമി 5 8,499 രൂപയ്ക്കും റിയൽമി 5 പ്രോ 13,999 രൂപയ്ക്കും ലഭിക്കും. റിയൽമി XTയുടെ വില 15,999 രൂപയാണ്. റിയൽമി X ന്റെ വില 16,999 രൂപയാണ്.

ഗൂഗിൾ പിക്സൽ 3a, പിക്സൽ 3a XL ഫോണുകളുടെ വില ആരംഭിക്കുന്ന 29,999 രൂപയാണ്. മോട്ടറോള, എച്ച്ടിസി, ഹോണർ എന്നീ ഫോണുകളും ഡിസ്ക്കൗണ്ട് വിലയിൽ ലഭിക്കും.

Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: