ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ദിവാലി സെയില്‍ ഓഫറുകളും തീയതിയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ദീപാവലി സെയില്‍ നടക്കുക. നിലവില്‍ ടിവിക്കും മറ്റ് വീട്ടുപകരണങ്ങള്‍ക്കും 70 ശതമാനത്തോളം ഇളവ് ലഭ്യമാകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

എച്ച്ഡിഎഫ്സി ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും. ഫോണ്‍പെ ഉപയോഗിച്ച് പണം അടക്കുന്നവര്‍ക്ക് 20 ശതമാനം കാഷ്ബാക്ക് ഓഫറും ലഭിക്കും.

കമ്പനിയുടെ പട്ടികയില്‍ ഇട്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാകും. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്ഫോണുകളും ദീപാവലിയുടെ ഭാഗമായി വന്‍ ഇളവില്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു.

ഏറെ വിറ്റുപോക്കുളള ഷവോമി റെഡ്മി നോട്ട് 4, ലെനോവോ കെ8 പ്ലസ്, ഷവോമി റെഡ്മി 4എ എന്നിവയും ബജറ്റ് ഫോണുകളുടെ കാറ്റഗറിയില്‍ മോട്ടോ സി പ്ലസ്, മോട്ടോ ഇ4 പ്ലസ്, സാംസങ് ജെ7 എന്നിവയും ഇളവില്‍ വില്‍പനയ്ക്ക് എത്തും. തിരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 80 ശതമാനത്തോളെ ഇളവും ഉണ്ടാകുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ