scorecardresearch

Flipkart Big Billion Days Sale: എൽജി ജി8എക്സ് തിൻ ക്യുവിന് 35,000 രൂപ കിഴിവ്; കിടിലൻ ഓഫറുകളുമായി ഫ്ലിപ്‌‌കാർട്ട്

ഫോണുകൾക്ക് വൻ ഇളവും നിരവധി ഓഫറുകളുമായി ഫ്ലിപ്‌കാർട്ടിന്റെ ആറുദിനം നീണ്ട വിറ്റഴിക്കൽ ഓഫർ

ഫോണുകൾക്ക് വൻ ഇളവും നിരവധി ഓഫറുകളുമായി ഫ്ലിപ്‌കാർട്ടിന്റെ ആറുദിനം നീണ്ട വിറ്റഴിക്കൽ ഓഫർ

author-image
Tech Desk
New Update
LG, LG G8X ThinQ, LG G8X ThinQ deal, LG G8X ThinQ features, LG G8X ThinQ Flipkart deal, LG G8X ThinQ Flipkart Big Billion Days sale, LG G8X ThinQ specifications, LG G8X ThinQ specs, LG G8X ThinQ price, LG G8X ThinQ price in India

Flipkart Big Billion Days Sale: അത്യാകർഷകമായ ഓഫറുകളുമായി ഫ്ലിപ്‌‌കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ. ഒക്ടോബർ 16 മുതൽ ഒക്ടോബർ 21 വരെയാണ് വിൽപ്പന. വിവിധ ഉൽപ്പന്നങ്ങളിലായി ആകർഷകമായ കിഴിവും ഓഫറുകളുമാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ഇതിനകം തന്നെ ഫ്ലിപ്‌കാർട്ട് പുറത്തുവിട്ടു കഴിഞ്ഞു. ഡ്യുവൽ സ്ക്രീൻ സൗകര്യമുള്ള എൽജി ജി8എക്സ് തിൻ ക്യു 19,990 രൂപയ്ക്ക് ലഭിക്കുമെന്നതാണ് സെയിൽസിന്റെ ആകർഷമായ ഓഫറുകളിൽ ഒന്ന്.

Advertisment

49,999 രൂപയ്ക്ക് അവതരിപ്പിക്കപ്പെട്ട എൽജി ജി8എക്സ് തിൻ ക്യുവിന്റെ വിപണി വില ജിഎസ്‌ടി അടക്കം 54,990 രൂപയാണ്. ഫ്ലിപ്‌‌കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽ വഴി 35,000 രൂപ കിഴിവിൽ ഉപയോക്താക്കൾക്ക് ഈ ഉപകരണം സ്വന്തമാക്കാം. ഇതു കൂടാതെ, എസ്ബിഐ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം അധിക കിഴിവും ലഭിക്കും. 17,991 രൂപയ്ക്ക് ഉപയോക്താക്കൾക്ക് എൽജി ജി8എക്സ് തിൻ ക്യു സ്വന്തമാക്കാം എന്നർത്ഥം. പഴയ ഉപകരണങ്ങൾ എക്സ്‌ചേഞ്ച് ചെയ്യാനും അതുവഴി അധിക കിഴിവ് ലഭിക്കാനുമുള്ള അവസരവും ഫ്ലിപ്‌കാർട്ട് ഒരുക്കിയിട്ടുണ്ട്.

ഡ്യുവൽ ഡിസ്‌പ്ലേയാണ് എൽജി ജി 8 എക്സ് തിൻക്യുവിന്റെ സവിശേഷത. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേ (2340×1080 പിക്സൽ), 2.1 ഇഞ്ച് മോണോക്രോമാറ്റിക് ഡിസ്‌പ്ലേ എന്നിവയാണ് എൻജി ജി8എക്സിൽ ഉള്ളത്. ഫോൺ പോലെ തന്നെ അറോറ ബ്ലാക്ക് കളറിലാണ് ഡിവൈസും ലഭിക്കുക. ഫോണില്‍ നോച്ച് ഡിസെനും ഉണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറാണ് മറ്റൊരു പ്രത്യേകത. 6ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്റെ റാം ശേഷി. എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി സ്‌റ്റോറേജ് 128GB/ 2TB വരെ വര്‍ദ്ധിപ്പിക്കാനും കഴിയും. 4,000 എംഎഎച്ച് ബാറ്ററി ക്ഷമതയും ക്വാൽകോം ക്വിക്ക് ചാർജ് 3.0 ന്റെ പിന്തുണയുമാണ് മറ്റു സവിശേഷത.

Read in English: Flipkart Big Billion Days Sale deal alert: Grab LG G8X ThinQ at just Rs 19,990

Advertisment
Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: