scorecardresearch
Latest News

Flipkart Big Billion Days: ഫ്ലിപ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങാവുന്ന അഞ്ച് സ്മാർട്ട്ഫോണുകൾ

നിങ്ങൾ ഒരു സ്മാർട്ട്ഫോൺ തിരയുന്നുണ്ടെങ്കിൽ ഇപ്പോൾ വാങ്ങാവുന്ന ചില ഫോണുകൾ താഴെ അറിയാം

Flipkart Big Billion Days: ഫ്ലിപ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങാവുന്ന അഞ്ച് സ്മാർട്ട്ഫോണുകൾ

Flipkart Big Billion Days: ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ വിൽപ്പനയുടെ അവസാന ദിവസമാണ് ഇന്ന്, അതോടൊപ്പം വരുന്ന മികച്ച ഡീലുകളും ഓഫറുകളും ഇന്ന് അവസാനിക്കും. സ്മാർട്ട്‌ഫോണുകളിലേക്ക് വരുമ്പോൾ, ചില മികച്ച ഓഫറുകൾ ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്, അവസാന ദിനമായ ഇന്ന് നിങ്ങൾ ഒരു സ്മാർട്ട്ഫോൺ തിരയുന്നുണ്ടെങ്കിൽ വാങ്ങാവുന്ന ചില ഫോണുകൾ താഴെ അറിയാം.

iPhone 12, iPhone 12 miniഐഫോൺ 12, ഐഫോൺ 12 മിനി

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ ഓഫറിൽ ലഭ്യമാണ്. ചെറിയ ഐഫോൺ 12 മിനിയുടെ വില ആരംഭിക്കുന്നത് 40,999 രൂപ മുതലാണ്, എന്നാൽ നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെയും ആക്സിസ് ബാങ്കിന്റെയും കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 1250 രൂപ മുതൽ 1500 രൂപ വരെ 10 ശതമാനം അധിക കിഴിവ് ലഭിക്കും. ഐഫോൺ 12 52,999 രൂപയ്ക്ക് ലഭ്യമാണ്, എന്നാൽ ഐസിഐസിഐ ബാങ്കിന്റെ കാർഡ്‌ലെസ്സ് ഇഎംഐ ഇടപാടുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ അധിക കിഴിവ് ലഭിക്കും.

Asus ROG Phone 3അസ്യൂസ് റോഗ് ഫോൺ 3

അസ്യൂസ് റോഗ് ഫോൺ 3യുടെ 12 ജിബി റാം വേരിയന്റ് 38,999 രൂപയ്ക്ക് ലഭ്യമാണ്, പക്ഷേ ഐസിഐസിഐ, ആക്സിസ് ബാങ്കുകൾ എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 1,000 രൂപ/ 1,250/ 1500 രൂപ വരെ 10 ശതമാനം അധിക കിഴിവ് ലഭിക്കും. അതേസമയം, 8 ജിബി റാം വേരിയന്റ് 34,999 രൂപയിൽ ആരംഭിക്കുന്നു, കൂടാതെ ഐസിഐസിഐ, ആക്സിസ് ബാങ്കുകൾ എന്നിവയുടെ കാർഡുകൾ ഉപയോഗിക്കുമ്പോൾ 1000 രൂപ/ 1,250/ 1500 രൂപ വരെ 10 ശതമാനം അധിക കിഴിവ് ലഭിക്കും.

Vivo X60 5Gവിവോ X60 5ജി

വിവോ X60 5ജിയുടെ 8ജിബി/128ജിബി വേരിയന് 34,990 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഫോണിന് എക്സ്ചേഞ്ചിലൂടെ 5,000 രൂപ അധിക കിഴിവ് ലഭിക്കുന്നു, അതായത് ഫോണിന്റെ വില 30,000 രൂപയ്ക്ക് താഴെയായി ലഭിക്കും.

Vivo V21 5Gവിവോ വി21 5ജി

വിവോ വി21 5ജി 8 ജിബി/128 ജിബി വേരിയന്റ് 29,990 രൂപയിൽ ലഭ്യമാണ്, പഴയ ഉപകരണങ്ങളുടെ എക്സ്ചേഞ്ചിൽ 3,000 രൂപ അധിക കിഴിവുണ്ട്. വിവോ വി 21 5 ജിക്ക് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 10 ശതമാനം അധിക കിഴിവുമുണ്ട്.

Samsung Galaxy F42 5Gസാംസങ് ഗാലക്‌സി എഫ്42 5ജി

സാംസങ് ഗാലക്‌സി എഫ്42 5ജി യുടെ 6ജിബി വേരിയന്റ് 17,999 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഡൈമെൻസിറ്റി 700 പ്രൊസസറാണ് ഇതിൽ വരുന്നത്. വിവിധ ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 10 ശതമാനം കിഴിവുമുണ്ട്. 19,999 രൂപയ്ക്ക് ലഭ്യമാകുന്ന അതേ ഓഫറുകളുള്ള 8 ജിബി വേരിയന്റും ഉണ്ട്.

Also Read: OnePlus 9RT: വൺപ്ലസ് 9ആർടി വരുന്നു; വിൽപന തീയതിയും സവിശേഷതകളും പുറത്തുവിട്ടു

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Flipkart big billion days sale last day 5 smartphone deals worth checking out