Flipkart Big Billion Days Sale 2018: ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സ് സെയിലിലൂടെ റിയൽമീയുടെ പുത്തൻ മോഡലുകൾ സ്വന്തമാക്കാം. ഓഗസ്റ്റിൽ പുറത്തിറക്കിയ റിയൽമി 2, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന റിയൽമി 2 പ്രോ, റിയൽമി സി 1 എന്നിവയാണ് ഫ്ലിപ്കാർട്ടിലൂടെ വിൽപനയ്ക്കെത്തുന്നത്. റിയൽമിയുടെ എല്ലാ ഫോണുകളും ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് സ്പെഷൽ ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.

റിയൽമി 2, റിയൽമി 2 പ്രോ, റിയൽമി സി1ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന തീയതി, സമയം, ഓഫറുകൾ

ബിഗ് ബില്യൻ ഡെയ്സ് സെയിലിന്റെ ഭാഗമായി ഒക്ടോബർ 11ന് രാത്രി 12 മുതൽ റിയൽമി 2, റിയൽമി 2 പ്രോ എന്നിവയുടെ വിൽപന തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. നീല, കറുപ്പ്, ഐസ് ലെയ്ക് തുടങ്ങിയ നിറങ്ങളിൽ റിയൽമി 2 പ്രോ ലഭിക്കും. റിയൽമി 2 കറുപ്പ്, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളിൽ ലഭിക്കും. റിയൽമിയുടെ പുതിയ ബജറ്റ് സ്മാർട്ഫോണായ റിയൽമി സി1 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 12നുശേഷമായിരിക്കും ലഭ്യമായി തുടങ്ങുക.

എച്ച്ഡിഎഫ്സി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് വഴി ഉപഭോക്താവിന് 10% ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇഎംഐ, റിലയൻസ് ജിയോ ക്യാഷ് ബാക്ക് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. 3ജിബി റാം/32 ജിബി സ്റ്റോറേജുളള റിയൽമി 2 ഫോൺ 8,990 രൂപയ്ക്കും 4ജിബി/4 ജിബി സ്റ്റോറേജുളള ഫോൺ 10,990 രൂപയ്ക്കും ആമസോണിൽനിന്നും വാങ്ങാം.

4ജിബി റാം/64ജിബി റോം സ്റ്റോറേജുളള റിയൽമി 2 പ്രോ ഫോണിന്രെ വില 13,900 രൂപയാണ്. 6ജിബി റാം/64 ജിബി റോം സ്റ്റോറേജിന് 15,990 രൂപയും 8 ജിബി/128 ജിബി റോം സ്റ്റോറേജിന് 17,990 രൂപയുമാണ് വില. റിയൽമി സി1ന്റെ ഇന്ത്യയിലെ വില 6,999 രൂപയാണ്.

ഇവ കൂടാതെ ആപ്പിൾ ഐഫോൺ എക്സ് എസ്, ഐഫോൺ എക്സ് എസ് മാക്സ്, സാംസങ് ഗാലക്സി നോട്ട് 9, പോക്കോ എഫ് 1, വിവോ വി11/ വി11 പ്രോ, ഒപ്പോ എഫ് 9/എഫ് 9 പ്രോ, ഗാലക്സി എ7, നോക്കിയ 6.1 പ്ലസ്/5.1 പ്ലസ്, ഹോണർ 7 എസ്, റെഡ്മി 6, മൈക്രോമാക്സ് യു എയ്സ് തുടങ്ങിയ സ്മാർട്ട് ഫോണുകൾ ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിൽ ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook