ഇ-കോമേഴ്സ് രംഗത്തെ പ്രമുഖന്മാരാണ് ആമസോണും ഫ്ലിപ്പ്കാർട്ടും. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതും ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും തന്നെ. വൻ വിൽപ്പന ലക്ഷ്യംവച്ച് മറ്റൊരു ഫെസ്റ്റിവൽ സീസണിന് ഒരുങ്ങുകയാണ് കമ്പനികൾ. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ നാല് വരെയാണ് സ്‍‌പെഷ്യൽ സെയിൽ.

സ്മാർട്ഫോൺ, ഇയർഫോൺ, ടെലിവിഷൻ, ലാപ്ടോപ്പ് ഉൾപ്പടെ വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഓഫറാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ പ്ലസ് മെമ്പർമാർക്കും ആമസോണിന്റെ പ്രൈം മെമ്പർമാർക്കുമായി സെപ്റ്റംബർ 28ന് പ്രീ സെയിലും കമ്പനികൾ നടത്തുന്നുണ്ട്. സ്‌പെഷ്യൽ സെയിലിൽ പ്രതീക്ഷിക്കുന്ന മറ്റ് ഓഫറുകൾ ഇങ്ങനെ.

Also Read: സ്മാർട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

സ്മാർട്ഫോണുകളിൽ വൺപ്ലസ് 7, സാംസങ് ഗ്യാലക്സി M30 എന്നിവയ്ക്കാണ് മികച്ച ഓഫർ. ഈ വർഷം മേയിലാണ് വൺപ്ലസ് 7 കമ്പനി പുറത്തിറക്കിയത്. 32,999 രൂപയാണ് ഫോണിന്റെ തുടക്ക വില. ആമസോൺ സെയിൽ ഇതിൽ കുറവുണ്ടാകും.

സാംസങ് ഗ്യാലക്സ് M30 14,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഇതിനും വിലക്കുറവ് ലഭിക്കും. വൺപ്ലസ് 7 പ്രോ, ആപ്പിൾ ഐഫോൺ XR, സാംസങ് ഗ്യാലക്സി നോട്ട് 9 എന്നീ ഫോണുകൾക്കും വിലക്കിഴിവുണ്ട്. എന്നാൽ വിലക്കിഴിവ് എത്രയാണെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആപ്പിൾ ഐഫോൺ XR കഴിഞ്ഞ വർഷമാണ് കമ്പനി അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി നോട്ട് 9 2018 ൽ 67,900 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് മോഡലാണിത്. പിന്നിൽ ഇരട്ട ക്യാമറയുണ്ട്. 4,000 എംഎഎച്ചാണ് ബാറ്ററി.

Also Read: ഫ്ലിപ് കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; ഐഫോണിന് ഉൾപ്പെടെ വമ്പൻ വിലക്കുറവ്

റെഡ്മി 7 നും വിലക്കിഴിവുണ്ടാകും. റെഡ്മി 7 ഇന്ത്യയിൽ 7,999 രൂപ തുടക്ക വിലയിലാണ് കമ്പനി പുറത്തിറക്കിയത്. ഓരോ ബ്രാൻഡുകൾക്കും നൽകുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോൺ അറിയിക്കുന്നത്. സാംസങ്, ഒപ്പോ, വിവോ ഫോണുകളുടെ ഓഫർ സെപ്റ്റംബർ 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വാവെ, വൺപ്ലസ് 7 സീരീസ് അടക്കമുളളവയുടേത് സെപ്റ്റംബർ 26 ന് പ്രഖ്യാപിച്ചേക്കും.

സാംസങ് ഗ്യാലക്സി എസ് 9, 34999 രൂപയ്ക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലഭിക്കും. 2018ൽ കമ്പനി അവതരിപ്പിച്ച ഫോൺ സാംസങ്ങ് ഗ്യാലക്സി എസ് 9 ഡിസ്പ്ലെ വലിപ്പം 5.8 ഇഞ്ച് ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലെയാണ്. 4ജിബിയാണ് റാം.ബാറ്ററി ശേഷി 3000 എംഎഎച്ചാണ്. 147.7×68.7×8.5എംഎം ആണ് ഫോണിന്‍റെ അളവ്. തൂക്കം 163 ഗ്രാം.

സാംസങ് ഗ്യാലക്സി എസ് 9 പ്ലസും ഓഫറിൽ ലഭിക്കുമെന്ന് കരുതുന്നു, ആപ്പിൾ ഐഫോണുകളും ഡിസ്ക്കൗണ്ട് വിലയിൽ ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബർ 27 മുതലാണ് ഐഫോൺ 11 സീരിസിന്റെ വിൽപന ആരംഭിക്കുന്നത്.

റെഡ്മി നോട്ട് 5 ഫോണുകൾ 7999 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബർ 30 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വിൽപ്പനയ്ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7 എസ്, റെഡ്മി കെ20 പ്രോ, എന്നീ ഫോണുകളും സെപ്‌ഷ്യൽ ഓഫറിലെത്തുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook