/indian-express-malayalam/media/media_files/uploads/2023/09/FLIPKART.jpg)
ബിഗ് ബില്യണ്‍ ഡേയ്സ് 2023: ഐഫോണുകളില്‍ വന്‍ കിഴിവുകള്‍, ഫ്‌ളിപ്കാര്‍ട്ടിലെ മികച്ച ഓഫറുകള്‍?
ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ടന്റെ വാര്‍ഷിക മെഗാ വില്‍പ്പനയായ ബിഗ് ബില്യണ്‍ ഡേയ്സ് 2023 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍, ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്കായുള്ള പ്രധാന ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിടാന്‍ തുടങ്ങും. ഷെഡ്യൂള്‍ അനുസരിച്ച്, ഫ്‌ളിപ്പ്കാര്‍ട്ട് ഒക്ടോബര്‍ 1 ന് ഐഫോണ്‍ ഓഫറുകള്‍, ഒക്ടോബര്‍ 3 ന് സാംസങ് ഓഫറുകള്‍, ഒക്ടോബര്‍ 4 ന് പോകോ ഓഫറുകള്‍, ഒക്ടോബര്‍ 6 ന് റിയല്‍മി ഓഫറുകളും വെളിപ്പെടുത്തും.
ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ഇന്റല്‍ പ്രോസസര്‍ ലാപ്ടോപ്പുകളില്‍ മികച്ച ഓഫറുകളുടെ സൂചന നല്‍കുന്നു. ഇന്റല്‍ ഇവോയാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം, ഐഫോണ്‍ 12, ഐഫോണ്‍ 13 സീരീസുകളില്‍ ചില മികച്ച ഓഫറുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം, ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിലില്‍ ഐഫോണ്‍ 13, ഫെഫോണ്‍ 14 എന്നിവയില്‍ സമാനമായ ഓഫറുകള്‍ നമുക്ക് പ്രതീക്ഷിക്കാം. ഫ്‌ലിപ്കാര്‍ട്ടിലെ പ്രാഥമിക ബാനറില്‍ മോട്ടോ എഡ്ജ് 40, റിയല്‍മി 9 പ്രോ മാക്സ്, സാംസങ് ഗാലക്സി എസ് 21 എഫ്ഇ തുടങ്ങിയ ഫോണുകള്‍ പ്രദര്‍ശിപ്പിക്കുന്നു.
ബാനറുകള്‍ പ്രകാരം, ബിഗ് ബില്യണ്‍ ഡേയ്സ് 2023 വില്‍പ്പനയില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളില്‍ 80% വരെ കിഴിവുകള്‍ ഉണ്ടായിരിക്കും, ലാപ്ടോപ്പ് ഡീലുകള്‍ 10,000 രൂപയില്‍ താഴെ, കീബോര്‍ഡുകള്‍ക്ക് 99 രൂപ, ടാബ്ലെറ്റുകള്‍ക്ക് 70% വരെ കിഴിവ്, കൂടാതെ ഇന്‍ക് ടാങ്ക് പ്രിന്ററുകള്‍ക്ക് 60% കിഴിവും പ്രതീക്ഷിക്കുന്നു.
ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും മികച്ച ഓഫറുകള്‍ ലഭിക്കും, 4കെ സ്മാര്‍ട്ട് ടിവികളില്‍ 75% വരെ കിഴിവ് ലഭിക്കും. കൂടാതെ, ഫ്‌ലിപ്കാര്‍ട്ടിന്റെ ഒറിജിനല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍പ്പനയ്ക്കിടെ ഗണ്യമായ വിലക്കുറവ് കാണും, മറ്റ് ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം 4കെ ഗൂഗിള്‍ ടിവി 9,999 രൂപ മുതല്‍ ആരംഭിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.