പ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മികച്ച കിഴിവിലാണ് ലഭ്യമാകുന്നത്. ഷവോമി, സാംസങ്, തുടങ്ങി ആപ്പിള്‍ ഫോണുകള്‍ വരെ മികച്ച വിലയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണുകള്‍ വാങ്ങണമെന്ന് പദ്ധതി ഇട്ടിട്ടുണ്ടെങ്കില്‍ ഇത് തന്നെയാണ് മികച്ച അവസരം.

ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഐഫോണ്‍ 7 മോഡല്‍ 40,000 രൂപയ്ക്ക് താഴെയാണ് വില്‍പനയ്ക്ക് എത്തിയത്. 32 ജിബി മോഡലിന് 38,999 രൂപയാണ് വില. 7 എംപി മുന്‍ക്യാമറയും 12 എംപി പിന്‍ക്യാമറയുമുളള ഫോണ്‍ ഈ വിലയ്ക്ക് ലഭിക്കുന്നത് മികച്ച ഇടപാട് തന്നെയാണെന്നതില്‍ സംശയമില്ല. ആമസോണിലും ഇതേ വിലയില്‍ തന്നെ ലഭ്യമാണ്.

ഐഫോണ്‍ 6ന് 20,999 രൂപയാണ് വില. 32 ജിബിയുടെ സ്പേസ് ഗ്രേ നിറത്തിലുളള മോഡല്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 2014ലാണ് ഐഫോണ്‍ 6 പുറത്തിറങ്ങിയത്. ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 11ഉം ഈ മോഡലില്‍ സപ്പോര്‍ട്ട് ചെയ്യും.

ആപ്പിള്‍ ഐഫോണ്‍ 6 എസിന്റെ 32ജിബി മോഡല്‍ 30,999 രൂപയ്ക്കാണ് ഫ്ലിപ്കാര്‍ട്ടില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 128 ജിബി മോഡലിന് 43,600 രൂപയാണ് വില. ഐഫോണ്‍ എസ്ഇയും മികച്ച ഓഫറില്‍ ലഭ്യമാണ്. 17,999 രൂപയാണ് ഫോണിന് വില. 12 എംപി റിയര്‍ ക്യാമറ, 1.2 എംപി മുന്‍ ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതയാണ്. 20,000 രൂപയ്ക്ക് താഴെ കിട്ടുന്ന മികച്ച സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് എസ്ഇ മോഡല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ