Flipkart Big Billion Day 2020: ബിഗ് ബില്ല്യൺ ഡേയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്

ബിഗ് ബില്ല്യൺ ഡേ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു

ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ലിപ്കാർട്ട് ഒരിക്കൽ കൂടി അവരുടെ ബിഗ് ബില്ല്യൺ സെയ്‌ലിന് ഒരുങ്ങുകയാണ്. ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ട് നടത്തുന്ന സാധനങ്ങളുടെ പ്രത്യേക വിൽപ്പനയാണ് ബിഗ് ബില്ല്യൺ ഡേയിൽ നടക്കുന്നത്. നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമുള്ള ഈ പ്രത്യേക വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും.

ബിഗ് ബില്ല്യൺ ഡേയ്ക്ക് മുന്നോടിയായി പ്രീ ബുക്ക് സെയ്‌ൽ കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ വരെ നീണ്ടു നിൽക്കുന്ന പ്രീ ബുക്ക് സെയ്‌ലിൽ ഉപഭോക്താക്കൾക്ക് എന്തൊക്കെയാണ് ബിഗ് ബില്ല്യൺ ഡേയിലെ ഓഫറുകളെന്ന് മനസിലാക്കാനും വേണ്ട സാധനങ്ങൾ ഒരു രൂപ മുടക്കി പ്രീ ബുക്ക് ചെയ്യാനും സാധിക്കും. ഒക്ടോബർ 16 മുതലാണ് ബിഗ് ബില്ല്യൺ ഡേ സെയ്‌ൽ ആരംഭിക്കുന്നത്.

ബിഗ് ബില്ല്യൺ ഡേ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം നോ കോസ്റ്റ് ഇഎംഐ, എക്സ്‌ചേഞ്ച് ഓഫറുകൾ, പേടിഎം ക്യാഷ് ബാക്ക് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.

സ്‌മാർട്ഫോൺ

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന പ്രധാന വസ്തുക്കളിലൊന്ന് സ്മാർട്ഫോണുകളായിരുന്നു. പഠനവും ജോലിയുമെല്ലാം ഫോണിലേക്ക് എത്തിയതോടെ മൊബൈൽ ഫോണിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലും ആവശ്യക്കരുടെ എണ്ണം കുത്തനെ ഉയർന്നു. അൺലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും സ്മാർട്ഫോണിന് ഇനിയും ആവശ്യക്കാരേറയാണ്. അതുകൊണ്ട് തന്നെ വലിയ ഓഫറുകളാണ് പല പ്രമുഖ കമ്പനികളും അവരുടെ മോഡലുകൾക്ക് ബിഗ് ബില്ല്യൺ ഡേയിൽ നൽകുന്നത്.

പോകോയുടെ 16999 രൂപ വിലയിൽ ആരംഭിക്കുന്ന എം2 പ്രോ 12999 രൂപ മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാവുന്നതാണ്. 9499 രൂപയ്ക്ക് ഇൻഫിനിക്സ് ഹോട്ട് 9 പ്രോയും റിയൽമി സി 12, 7999 രൂപയ്ക്കും എൽജി ജി8എക്സ് 19990 രൂപയ്ക്കും സ്വന്തമാക്കും. ഈ മോഡലിന്റെ യഥാർത്ഥ വില 54990 രൂപയാണ്.

ജനപ്രിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ റിയൽമീയുടെ ഏറ്റവും പുതിയ നർസോ സീരിസും ബിഗ് ബില്ല്യൺ ഡേയിൽ ഉപഭോക്താക്കൾക്കായി വിൽപ്പനയ്ക്ക് എത്തും. റിയൽമീ നർസോ 20 പ്രോ 14,999 രൂപയ്ക്കും റിയൽമീ നർസോ 20, 10499 രൂപയ്ക്കും റിയൽമീ നർസോ 20 എ 8499 രൂപയ്ക്കും വാങ്ങാനാകും. റിയൽമീ സി 11ന്റെ വില 6499 രൂപയാണെങ്കിൽ റിയൽമി 7, റിയൽമി 7പ്രോ എന്നീ മോഡലുകൾ യഥാക്രമം 14999 രൂപയ്ക്കും 19999 രൂപയ്ക്കും സ്വന്തമാക്കാം.

ടാബ്‌ലെറ്റുകൾ

4999 രൂപ മുതൽ ആൺഡ്രോയ്ഡ് ടാബ്‌ലെറ്റുകൾ വാങ്ങാൻ സാധിക്കും. പ്രീമിയം ടാബുകളുടെ വില 20999 മുതലാണ് ആരംഭിക്കുന്നത്. ആപ്പിൾ ഐപ്പാഡ് XX,900 വിൽക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart big billion day 2020 what deals to expect in this year sale

Next Story
Budget Smartphones Under Rs 15000 in Flipkart and Amazon- 15000 രൂപയിൽ കുറഞ്ഞ വിലയ്ക്കുള്ള മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾbudget phones under 15000, realme narzo 20 pro, samsung m21, redmi note 9 pro, poco m2 pro, realme 7, best phones under 15000, സ്മാർട്ട്ഫോൺ, ഫോൺ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express