ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡെയ്സ് വിൽപനയ്ക്ക് തുടക്കം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 15 നും ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സ് ഒക്ടോബർ 14 നും അവസാനിക്കും. ഈ കാലയളവിൽ സ്മാർട്ഫോണുകൾക്ക് വൻ വിലക്കുറവാണ് ഏർപ്പെടുത്തിയിട്ടുളളത്.

ആമസോണിൽ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതു വഴി 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ആമസോൺ പേ ബാലൻസിലേക്ക് 1000 രൂപ വരെ ഈ ഓഫറിലൂടെ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ 50,000 രൂപയുടെ മുകളിൽ പർച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് 8,000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിലൂടെ എച്ച്ഡിഎഫ്സിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ഫോൺ വാങ്ങിയാൽ ഉപഭോക്താവിന് 2,500രൂപ വില ഡിസ്കൗണ്ട് ലഭിക്കും.

ആപ്പിൾ ഐഫോൺ എക്സ്, ഐഫോൺ 8/8പ്ലസ്, സാംസങ് ഗാലക്സി എസ് 9/എസ് 9 പ്ലസ്, വൺ പ്ലസ് 6, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി 6, ഷവോമി തുടങ്ങിയവയാണ് വിൽപ്പനയിലെ താരങ്ങൾ.

ആപ്പിൾ ഐഫോൺ എക്സ് 64 ജിബി 91,900 രൂപ വില വരുന്ന ഫോൺ 69,999 രൂപയ്ക്കും, 256 ജിബി 1,06,900 രൂപ വില വരുന്ന ഫോൺ 1,00,900 രൂപയ്ക്കും, ഐഫോൺ 8 പ്ലസ് 64 ജിബി 69,900 രൂപയുടെ ഫോൺ 64,999 രൂപയ്ക്കും, 256 ജിബി 84,900 രൂപ വില വരുന്ന ഫോൺ 77,999 രൂപയ്ക്കും, ഐഫോൺ 8 64 ജിബി 59,900 രൂപയുടെ ഫോൺ 53,999 രൂപയ്ക്കും, 256 ജിബി 74,900 രൂപയുടെ ഫോൺ 72,990 രൂപയ്ക്കും ആമസോണിൽ ലഭിക്കും. സാംസങ് ഗാലക്സി എസ് 9 64 ജിബി ഫോൺ 42,000 രൂപയ്ക്കും, 128 ജിബി ഫോൺ 44,900 രൂപയ്ക്കും ലഭിക്കും.

വൺ പ്ലസ് 6ജിബി റാം 64 ജിബി മെമ്മറി, 8ജിബി റാം 128 ജിബി മെമ്മറി എന്നിവയ്ക്ക് 5,000 രൂപ കിഴിവ് ആമസോണിൽ ലഭിക്കും. റെഡ്മി നോട്ട് 5 പ്രോ 14,999 രൂപയ്ക്കും, റെഡ്മി 6 32 ജിബിക്ക് 7,999 രൂപയ്ക്കുമാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ