ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്കാർട്ടും മറ്റൊരു ഉത്സവകാല മെഗ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഇത്തവണ ഇരു കമ്പനികളും അവരവരുടെ പ്ലാറ്റ്ഫോമുകളിൽ സ്മാർട്ഫോണുകൾ ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങൾ വലിയ വിലക്കുറവിൽ എത്തിക്കാനൊരുങ്ങുന്നത്. ഐഫോൺ 12 മിനി, വൺപ്ലസ് 8T, ഐഫോൺ 11, റിയൽമീ ഫോണുകൾ, സാംസങ് ഫോണുകൾ അങ്ങനെ നിരവധി സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ആമസോണും ഫ്ലിപ്കാർട്ടും അവരുടെ റിപബ്ലിക് ഡേ സെയ്‌ലിലൂടെ. ആ സ്മാർട്ഫോണുകളും അവയുടെ ഓഫറുകളും പരിശോധിക്കാം ഈ ലേഖനത്തിലൂടെ.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വിശ്വാസ്യത നേടിയ പോകോ X3 14999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേ വിൽപ്പനയിൽ വിൽക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് 1000 രൂപയുടെ അധിക ഡിസ്ക്കൗണ്ടും ലഭിക്കും. സ്റ്റീരിയോ സ്‌പീക്കറുകളും 6000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്നതാണ് പോകോയുടെ X3.

Also Read: ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ലക്ഷ്യമിട്ട് കോപ്പിറൈറ്റ് സ്കാം; സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കാം

ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ 48,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനും എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് അധിക വിലക്കുറവ് ലഭ്യമാണ്. ഐഫോൺ SE 2020 27,999 രൂപയ്ക്കും ഐഫോൺ XR 35,999 രൂപയ്ക്കും ലഭിക്കും.

മൈക്രോമാക്സ് ഇൻ നോട്ട് 1 മഹാ വിൽപ്പന മേളയിൽ 10,999 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി S20+ 44,999 രൂപയ്ക്കും സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് എക്സചേഞ്ച് ഓഫർ വഴി 40000 രൂപയിൽ താഴെ മാത്രം ചെലവാക്കി ഫോൺ സ്വന്തമാക്കാവുന്നതാണ്. വിൽപ്പന മേളയിൽ റിയൽമീ നസ്രോ 20 പ്രോ 13,999 രൂപയ്ക്കും സ്വന്തമാക്കാം.

Also Read: Amazon Republic Day Smartphone deals- ഐഫോൺ 12 മിനി മുതൽ ഗാലക്സി നോട്ട് 20 അൾട്രവരെ: റിപ്പബ്ലിക് ഡേ സെയിലിലെ മികച്ച ഡീലുകൾ

ആമസോണിലും മികച്ച ഓഫറുകളാണ് കമ്പനി റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന മഹ വിൽപ്പന മേളയിൽ ഒരുക്കിയിരിക്കുന്നത്. ഐഫോൺ 12 മിനി 64,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 69,900 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. ഇതിന് പുറമെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 4500 രൂപ വരെ അധിക ഡിസ്ക്കൗണ്ടും എക്സചേഞ്ച് ഓഫറിൽ 12,400 രൂപ വരെ ലാഭവും സ്വന്തമാക്കാം. ഐഫോൺ 11 53,999 രൂപയ്ക്കും വാങ്ങാം.

വൺപ്ലസ് 8Tക്ക് 42,999 രൂപയാണ് വില. എന്നാൽ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 2500 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 40,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ എസ്ബിഐ ഉപഭോക്താക്കൾക്ക് 1500 ഡിസ്ക്കൗണ്ടും 12,400 വരെ എക്സ്‌ചേഞ്ച് ഓഫറും ലഭിക്കും. സാംസങ് ഗ്യാലക്സി S20 FE 39,999 രൂപയ്ക്കും വാങ്ങാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook