ഇ-കോമേഴ്സ് വമ്പന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ദീപവലി സ്‌പെഷൽ സെയിൽ ഓൺലൈനിൽ പൊടിപൊടിക്കുകയാണ്. ഒക്ടോബർ 21ന് ആരംഭിച്ച സ്‌പെഷൽ സെയിൽ 25ന് അവസാനിക്കും. ഈ ദിവസങ്ങളിൽ സ്മാർട്ഫോണുകൾക്കും ഹോം അപ്ലയൻസസിനും ഉൾപ്പടെ വമ്പൻ ഓഫറുകളാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സ്മാർട് ടിവികൾക്കും വലിയ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമുണ്ട്.

ഫ്ലിപ്കാർട്ടിലെ സ്മാർട്ഫോണുകൾ

Realme 3 Pro: റിയൽമി 3 പ്രോ

മൊബൈൽ ഫോൺ രംഗത്തെ പുത്തൻ സാനിധ്യമായ റിയൽമിയുടെ റിയൽമീ 3 പ്രോ 9,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് സെയിലിൽ ലഭിക്കും. 4GB റാം 64GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ ലോഞ്ച് ചെയ്തപ്പോഴുള്ള വില 13,999 രൂപയായിരുന്നു. സ്നാപ്ഡ്രാഗൻ 710 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 16MPയുടെയും 5MPയുടെയും രണ്ട് സെൻസറുകളുള്ള റിയർ ക്യാമറയാണ് ഫോണിന്റേത്. 4000mAh ബാറ്ററി പാക്കേജിൽ എത്തുന്ന ഫോണിന്റെ പ്രധാന സവിശേഷത 20W ന്റെ വൂക്ക് ചാർജാണ്.

Vivo Z1 Pro: വിവോ Z1 പ്രോ

വിവോയുടെ Z1 പ്രോയും ഓൺലൈൻ വഴി എക്സ്ക്ലൂസീവ് സെയിലിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 14990 രൂപ വിലയുള്ള ഫോൺ 12990 രൂപ മുതൽ ദീപാവലി സെയിലിൽ ലഭ്യമാകും. 16MP+8MP+2MP യുടെ ട്രിപ്പിൾ ക്യമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. സ്നാപ്ഡ്രാഗൻ 712 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്രെ ബാറ്ററി 5000 mAh ആണ്.

Apple iPhone 7: ആപ്പിൾ ഐഫോൺ 7

മൊബൈൽ ഫോൺ രംഗത്തെ ഭീമന്മാരായ ആപ്പിളിന്റെ ഐഫോണും ദീപവലി സ്‌പെഷൽ സെയിലിൽ ഡിസ്ക്കൗണ്ട് വിലയിൽ ലഭ്യമാകും. 26,999 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.

Redmi K20 Pro: റെഡ്മി K20 പ്രോ

റെഡ്മിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് റെഡ്മി K20 പ്രോ. സ്നാപ്ഡ്രാഗൻ 855 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 24, 999 രൂപയാണ് ഡിസ്ക്കൗണ്ട് വില. ഫോണിന്റെ യഥാർത്ഥ വില 27, 999 രൂപയായിരുന്നു. 48MP+8MP+13MP ട്രിപ്പിൾ ക്യമറ ഫോണിന്റേത്. 4000 mAh ബാറ്ററിയാണ് ഫോണിന്റേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook