scorecardresearch

Work from home guide 2020: Five webcams under Rs 5000- 5000 രൂപയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന അഞ്ച് വെബ്ക്യാമുകൾ

വീഡിയോ കോളിങ്, മീറ്റിങ് വീഡിയോ നിലവാരം മെച്ചപ്പെടുത്തുന്നതിന് 5000 രൂപയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന അഞ്ച് വെബ്ക്യാമുകൾ

വീഡിയോ കോളിങ്, മീറ്റിങ് വീഡിയോ നിലവാരം മെച്ചപ്പെടുത്തുന്നതിന് 5000 രൂപയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന അഞ്ച് വെബ്ക്യാമുകൾ

author-image
Tech Desk
New Update
webcam, camera, external webcam, webcam amazon, webcam flipkart, logitech webcam, hp webcam, webcam for laptops, webcam desktop

മിക്ക ലാപ്ടോപ്പുകളും ബിൽറ്റ് ഇൻ ക്യാമറയുമായാണ് വരുന്നത്. എന്നാൽ ചിലതിൽ വെബ്‌ക്യാം ലഭ്യമാവില്ല? . നിരവധി ആളുകൾ ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ, വീഡിയോ കോൺഫറൻസിംഗിനായി അവർക്ക് ഒരു നല്ല വെബ്‌ക്യാം ആവശ്യമാണ്. ലാപ്ടോപ്പുകൾക്കായി വെബ്‌ക്യാമുകൾ നിരവധി ബ്രാൻഡുകൾ വിൽക്കുന്നുണ്ട്. കൂടാതെ നല്ല ഒരു ക്യാമറയ്‌ക്കായി നിങ്ങൾ ധാരാളം പണവും ചെലവഴിക്കേണ്ടതില്ല.

Advertisment

കൂടാതെ, മിഡ് റേഞ്ച് ലാപ്‌ടോപ്പുകളിൽ പലതിനും വെബ്ക്യാമുകളിൽ നല്ല ഫലം ലഭിച്ചേക്കില്ല. വീഡിയോ കോളുകൾക്കായി നിങ്ങൾ ഒരു എക്സ്റ്റേണൽ ഉപകരണത്തെ ആശ്രയിക്കേണ്ടിവരും. മീറ്റിംഗുകൾക്കായി നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാമെങ്കിലും സ്ക്രീൻ ഷെയറിങ് പോലത്തെ കാര്യങ്ങൾക്ക് അപ്പോൾ പ്രശ്നം വരും. നിങ്ങളുടെ വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ലാപ്‌ടോപ്പുകളിൽ ഉപയോഗിക്കാവുന്ന 5,000 രൂപയിൽ താഴെയുള്ള അഞ്ച് വെബ്‌ക്യാമുകൾ നോക്കാം.

ലോജിടെക്കിന്റെ സി 270 എച്ച്ഡി വെബ്‌ക്യാം നിങ്ങൾക്ക് ആമസോൺ വഴി വാങ്ങാം. ഉപകരണം വിൻഡോസ് 8, വിൻഡോസ് 7, വിൻഡോസ് 10 ഒഎസുകളെ പിന്തുണയ്ക്കുന്നു. വെബ്‌ക്യാമിന് 2.4ജിഗാഹെട്സ് ഇന്റൽ കോർ 2 ഡ്യുവോ, 2 ജിബി റാം, 200 എംബി ഹാർഡ് ഡ്രൈവ് സ്പേസ് എന്നിവ ഉണ്ട്. ബിൽറ്റ്-ഇൻ നോയ്സ് റിഡക്ഷൻ മൈക്രോഫോണാണ് ഈ ഉപകരണത്തിൽ വരുന്നതെന്ന് കമ്പനി പറയുന്നു. ഓട്ടോ ലൈറ്റ് കറക്ഷൻ പിന്തുണ ക്യാമറയിലുണ്ട്. മാക്കിലും ഈ ക്യാമറ ഉപയോഗിക്കാം. എച്ച്ഡി വെബ്‌ക്യാമിന് 3 എംപി ഫോട്ടോഗ്രാഫുകൾ പകർത്താനും ശേഷിയുണ്ട്. ഇത് 2,594 രൂപയ്ക്ക് ലഭ്യമാണ്.

നിങ്ങൾക്ക് 720p ക്യാമറ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ലോജിടെക്കിന്റെ ഓട്ടോഫോക്കസ് സപ്പോർട്ടുള്ള എച്ച്ഡി പോർട്ടബിൾ 1080പി സി 615 വെബ്‌ക്യാം നോക്കാം. പക്ഷേ, അതിന് നിങ്ങൾക്ക് 5,000 രൂപയിൽ കൂടുതൽ ചിലവഴിക്കേണ്ടി വരും, 6,423 രൂപയാണ് അതിന്റെ വില. നിങ്ങളുടെ ബജറ്റ് ഏകദേശം 1,000 രൂപയാണെങ്കിൽ നിങ്ങൾക്ക് ഷവോമിയുടെ യുടെ മി 720പി വെബ്‌ക്യാം വാങ്ങാം. നിങ്ങൾക്ക് ഇത് ആമസോൺ വഴി ലഭിക്കും.

Advertisment

നിലവിൽ 1,700 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമായ എച്ച്പി ഡബ്ല്യു 100 വെബ്‌ക്യാമും ഉപയോക്താക്കൾക്ക് പരിഗണിക്കാം. ബിൽറ്റ്-ഇൻ മൈക്രോഫോണുള്ള ഉപകരണത്തിന് 640 എംപി ഇമേജ് റെസല്യൂഷനുമുണ്ട്. വെബ്‌ക്യാമിൽ നൈറ്റ് വിഷൻ സപ്പോർട്ടുണ്ട്, അതിനർത്ഥം കുറഞ്ഞ വെളിച്ചത്തിൽ നിങ്ങൾക്ക് നല്ല നിലവാരം ലഭിക്കും എന്നാണ്. 720പി വീഡിയോ റെസല്യൂഷനെ വെബ്‌ക്യാം പിന്തുണയ്‌ക്കുന്നു.

5,000 രൂപയിൽ താഴെയുള്ള ഒരു ഫുൾ എച്ച്ഡി വെബ്‌ക്യാം തിരയുന്നവർക്ക് സെബ്രോണിക്‌സ് സെബ്-അൾട്ടിമേറ്റ് പ്രോ ഫുൾ എച്ച്ഡി ക്യാമറ പരിഗണിക്കാം. ഫ്ലിപ്പ്കാർട്ടിൽ 2,699 രൂപയാണ് വില. ഇതിന് നൈറ്റ് വിഷൻ സപ്പോർട്ടും ബിൽറ്റ്-ഇൻ മൈക്കും ഉണ്ട്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: