scorecardresearch

കിടിലം പെര്‍ഫോമന്‍സ് ഗ്യാരണ്ടി! 12 ജിബി റാം വരുന്ന അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍

നിങ്ങള്‍ 12 ജിബി റാമുള്ള ഫോണ്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ഇതാ കുറച്ച് സജഷനുകള്‍

കിടിലം പെര്‍ഫോമന്‍സ് ഗ്യാരണ്ടി! 12 ജിബി റാം വരുന്ന അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ് 12 ജിബി റാം വരുന്ന സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തി തുടങ്ങിയത്. ഇത്തരത്തിലുള്ള ഫോണുകള്‍ സാധാരണ ഉപയോഗത്തിന് ആവശ്യമില്ല എന്നതാണ് വസ്തുത. നിരവധി കാര്യങ്ങള്‍ക്കായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ 12 ജിബി റാം വരുന്ന ഫോണുകള്‍ ആവശ്യമുള്ളു. നിങ്ങള്‍ 12 ജിബി റാമുള്ള ഫോണ്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ഇതാ കുറച്ച് സജഷനുകള്‍.

സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര

സാംസങ് പുറത്തിറക്കിയിട്ടുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണ് ഗ്യാലക്സ് എസ് 22 അള്‍ട്ര. 6.8 ഇഞ്ച് ക്യു എച്ച് ഡി അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. സ്നാപ്ഡ്രാഗണ്‍ ജെനറേഷന്‍ ഒന്നിലാണ് പ്രവര്‍ത്തനം. 5000 എംഎഎച്ചാണ് ബാറ്ററി. 1.18 ലക്ഷം രൂപയാണ് ഫോണിന്റെ വില.

വണ്‍പ്ലസ് 10 റ്റി

സ്നാപ്ഡ്രാഗണ്‍ ജെനറേഷന്‍ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഡിസ്പ്ലെ 6.7 ഇഞ്ചാണ്. ഫ്ലൂയിഡ് അമൊഎല്‍ഇ‍ഡി സ്ക്രീനാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 4,800 എംഎഎച്ച് ബാറ്ററിലും 150 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. ഫോണിന്റെ ബേസ് വേരിയന്റിന് 49,999 രൂപയാണ് വില.

വിവൊ എക്സ് 80 പ്രൊ

മികച്ച ക്യാമറ ആവശ്യമായുള്ളവര്‍ക്കായാണ് വിവൊ എക്സ് 80 പ്രൊ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ ഒന്നിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.78 ഇഞ്ച് ഡിസ്പ്ലെയാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 4,700 എംഎഎച്ചാണ് ബാറ്ററി. 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 79,999 രൂപയാണ് വില.

സാംസങ് ഗ്യാലക്സി Z ഫോള്‍ഡ് 4

ഫോള്‍ഡ് ചെയ്യാവുന്ന ഫോണുകളില്‍ ഏറ്റവും പുതിയതായി സാംസങ് അവതരിപ്പിച്ച ഫോണാണ് ഗ്യാലക്സി Z ഫോള്‍ഡ് 4. 6.2 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലെയും 7.6 ഇഞ്ച് ഇന്നര്‍ ഡിസ്പ്ലെയുമാണ് ഫോണില്‍ വരുന്നത്. 1.54 ലക്ഷം രൂപയാണ് ഫോണിന്റെ തുടക്ക വില.

ഷവോമി പോക്കോ എഫ് 4

പോക്കോ എഫ് 4 ന്റെ 256 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിനാണ് 12 ജിബി റാമുള്ളത്. സ്നാപ്ഡ്രാഗണ്‍ 870 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് അമൊഎല്‍ഇഡി സ്ക്രീനാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 4,500 എംഎഎച്ച് വരുന്ന ബാറ്ററിക്ക് 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 33,999 രൂപയാണ് ഫോണിന്റെ വില.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Five smartphones with 12gb ram you can get in 2022