scorecardresearch

#FiveQuestions featuring Samsung Galaxy Note 10+: സാംസങ് ഗാലക്സി നോട്ട് 10+: അറിയേണ്ടതെല്ലാം

Five Questions featuring Samsung Galaxy Note 10+, Features, S Pen Camera, Battery, Price: 'ഫൈവ് ക്വസ്റ്റിന്‍സ്' ഷോയുടെ ഈ വീഡിയോയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് സാംസങ് ഗാലക്സി നോട്ട് 10+

Five Questions featuring Samsung Galaxy Note 10+, Features, S Pen Camera, Battery, Price: 'ഫൈവ് ക്വസ്റ്റിന്‍സ്' ഷോയുടെ ഈ വീഡിയോയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് സാംസങ് ഗാലക്സി നോട്ട് 10+

author-image
Tech Desk
New Update
samsung galaxy note 10, സാംസങ് ഗ്യാലക്സി 10 പ്ലസ്, samsung galaxy note 10 review, സാംസങ്, samsung galaxy note 10 specifications, samsung galaxy note 10+, ടെക്നോളജി, samsung galaxy note 10+ review, galaxy note 10, galaxy note 10 review, galaxy note 10 plus review, galaxy note 10+ review, galaxy note 10 plus price, galaxy note 10 plus specifications, galaxy note 10 plus features, galaxy note 10 plus specs, galaxy note 10 launch, galaxy note 10 mobile review, റിവ്യൂ, ie malayalam, ഐഇ മലയാളം

Samsung Galaxy Note 10+: Features, Camera, Battery, Price: അഞ്ചു ചോദ്യങ്ങള്‍, അഞ്ചു ഉത്തരങ്ങള്‍, അഞ്ചു മിനിറ്റില്‍ താഴെ സമയം കൊണ്ട് തീരുമാനിക്കാം, ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന്. ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപരണങ്ങള്‍, ക്യാമറ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഏറ്റവും ലളിതമായ ഭാഷയില്‍ - അതാണ്‌ ഐ ഇ മലയാളത്തിന്റെ 'ഫൈവ് ക്വസ്റ്റിന്‍സ്' അഥവാ അഞ്ചു ചോദ്യങ്ങള്‍ എന്ന പുതിയ ഷോ. 'ഫൈവ് ക്വസ്റ്റിന്‍സ്' ഷോയുടെ ഈ വീഡിയോയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് സാംസങ് ഗാലക്സി നോട്ട് 10+.

Advertisment

Five Questions featuring Samsung Galaxy Note 10+: Features, Camera, Battery, Price:

ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ്‌ ഫോണ്‍ ആണ് സാംസങ് ഗാലക്സി നോട്ട് 10+.  മറ്റുള്ളവയില്‍ നിന്നും ഇതിനെ വേറിട്ട്‌ നിര്‍ത്തുന്നത് പേന പോലെ ഉപയോഗിക്കാവുന്ന ഇതിന്റെ സ്റ്റൈലസ് ആയ 'എസ് പെന്‍' ആണ്.  എടുത്തു പറയാവുന്ന മറ്റു ഫീച്ചറുകള്‍ ഇതിന്റെ പ്രൊസെസ്സര്‍, ക്യാമറ, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി എന്നിവയാണ്.  ഇതിന്റെയെല്ലാം വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തീരുമാനിക്കാം ഈ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന്.  വാങ്ങാന്‍ ഉള്ള തീരുമാനം എടുക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടേക്കാം.  അത് ഈ ഫോണിന്റെ ലുക്ക്‌ ആണ്.  ഏറ്റവും സ്റ്റൈലിഷ് ആയ രീതിയില്‍ ആണ് ഈ ഫോണ്‍ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്‌.

നിങ്ങള്‍ ഗ്യാലക്സി നോട്ട് 10 പ്ലസ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ഇപ്പോള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിശ്വസിക്കാവുന്നതും അതോടൊപ്പം ഏറ്റവും കാര്യക്ഷമതയുളളതുമായ മൊബൈല്‍ ഫോണാണ് സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ് എന്ന് ഞാന്‍ പറയും. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആന്‍ഡ്രോയിഡ് ഫോണാണിത്. 79,999 എന്നത് വലിയ വില തന്നെയാണെങ്കിലും മൊബൈല്‍ ഫോണ്‍ വഴി ഉണ്ടാകുന്ന മറ്റ് തലവേദനകളൊന്നും ഇതില്‍ നിന്നുണ്ടാകില്ലെന്നാണ് സാംസങ്ങ് നല്‍കുന്ന വാഗ്ദാനം. തുടര്‍ച്ചയായ് സോഫ്റ്റ് വെയര്‍ അപ്ഡേഷനുകളും ഈ ഫോണിന് വേണ്ടവരില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാ തരത്തിലും പൂര്‍ണതയുളള ഫോണ്‍ തന്നെയാണ് നിങ്ങളുടെ കയ്യിലെത്തിക്കുന്നതെന്നും സാംസങ് പറയുന്നു.

Advertisment

നോട്ട് 9 മായോ, എസ് 10 പ്ലസുമായോ പൂര്‍ണമായ താരതമ്യം നടത്തിയിട്ടില്ലെങ്കിലും, ഇതു വരെ ലഭിച്ച വിശദാംശങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഗ്യാലക്സി നോട്ട് 10 പ്ലസ് തന്നെയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതില്‍ മികച്ച ഫോണ്‍. പഴയ ഫോണ്‍ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്കും ഒരു മികച്ച തിരഞ്ഞെടുപ്പാകും സാംസങ് ഗ്യാലക്സി നോട്ട് 10 പ്ലസ്.

Read Here: Samsung Galaxy Note 10+: മികച്ച OLED ഡിസ്പ്ലേയുമായി സാംസങ് ഗാലക്‌സി 10+

Technology Review Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: