Oneplus 7T: Features, Camera, Battery, Price: അഞ്ചു ചോദ്യങ്ങള്‍, അഞ്ചു ഉത്തരങ്ങള്‍, അഞ്ചു മിനിറ്റില്‍ താഴെ സമയം കൊണ്ട് തീരുമാനിക്കാം, ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന്. ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപരണങ്ങള്‍, ക്യാമറ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഏറ്റവും ലളിതമായ ഭാഷയില്‍ – അതാണ് ഐ ഇ മലയാളത്തിന്റെ ‘ഫൈവ് ക്വസ്റ്റിന്‍സ്’ അഥവാ അഞ്ചു ചോദ്യങ്ങള്‍ എന്ന പംക്തി. ‘ഫൈവ് ക്വസ്റ്റിന്‍സിന്റെ’ ഈ എഡിഷനില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് വണ്‍പ്ലസ് 7T.
Five Questions featuring Oneplus 7T: Features, Camera, Battery, Price
വണ്‍പ്ലസ് എല്ലാ കൊല്ലവും രണ്ടു സീരീസ് ഫോണ്‍ ഇറക്കുന്ന ഒരു കമ്പനി ആണ്. അത് കൊണ്ട് തന്നെ വണ്‍പ്ലസ് 3യ്ക്ക് ശേഷം 3Tയും വണ്‍പ്ലസ് 6ന് ശേഷം 6Tയും ഇപ്പോള്‍ വണ്‍പ്ലസ് 7ന് ശേഷം 7Tയും ഇറങ്ങിയിരിക്കുന്നത്. Qualcomm Snapdragon 855+ പ്രോസസര്‍ ഉപയോഗിക്കുന്ന ഒരു ഫോണ്‍ ആണ് വണ്‍പ്ലസ് 7T. ഇപ്പോള്‍ ഖ്വാള്‍കോമില്‍ നിന്നും കിട്ടാവുന്ന ഏറ്റവും മികച്ച പ്രോസസര്‍ ആണിത്. അത് കൊണ്ട് തന്നെ 4K വീഡിയോ മുതല്‍ മള്‍ട്ടി ടാബ് ബ്രൌസിംഗ്, മള്‍ട്ടി ആപ്പ് ഉപയോഗം, ഇവയെല്ലാം തന്നെ ഈ ഫോണില്‍ സുഗമമാണ്. ഇതെല്ലാം ചെയ്യുമ്പോഴും ഫോണ്‍ ചൂടാകുന്നില്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യം ആണ്.
വണ്‍പ്ലസ് 7നില്‍ നിന്നും 7Tയിലേക്ക് വരുമ്പോള്‍ മൂന്നു ക്യാമറകളാണ് ഫോണില്‍ പിറകില്‍. അള്‍ട്ര വൈഡ്, വൈഡ്, ടെലിഫോട്ടോ എന്നീ ലെന്‍സുകളാണ് ഈ ഫോണില്‍ ഉള്ളത്. ഇതിന്റെ മിഡ് ക്യാമയില്‍റ 48 മെഗാപിക്സല്‍ റെസൊലൂഷ്യനില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കുന്നതാണ്. അത് കൊണ്ട് തന്നെ ഒരു പ്രിന്റ് ഔട്ട് എടുത്താല്‍ ഡി എസ് എല്‍ ആര്‍ നിലവാരം ഉണ്ടാകും. പക്ഷേ ഈ ഫോണിലെ ഫോട്ടോകള്‍ക്ക് സാച്ചുറെഷന്‍ ലെവല്‍ അല്പം പ്രശ്നമുണ്ട്. ചുമപ്പും പിങ്കും ഒക്കെ അല്പം കൂടുതലാണ് ഫോട്ടോകളില്‍. ഇത് ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ മാറ്റാവുന്നതെയുള്ളൂ.
3,800mAh ബാറ്ററി ഉള്ള ഒരു ഫോണ്‍ ആണ് വണ്‍പ്ലസ് 7T. അത് കൊണ്ട് തന്നെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് കിട്ടും ഈ ഫോണിനു. 4G ഉപയോഗിച്ചാല്‍ പോലും പതിനെട്ടു മണിക്കൂറോളം ബാറ്ററി നില്‍ക്കും. കൂടാതെ ഈ ഫോണിനു ഫാസ്റ്റ് ചാര്‍ജ്ജിങ്ങും ഉണ്ട്. മുപ്പതു മിനുട്ട് കൊണ്ട് എഴുപതു ശതമാനത്തോളം ചാര്‍ജ് ലഭിക്കും.
മിഡ് റേഞ്ച് ആണ്ട്രോയിഡ് ഫോണുകളില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്ന ഒരു മികച്ച ഫോണ്‍ ആണ് വണ്‍പ്ലസ് 7T. നാല്‍പ്പതിനായിരം രൂപയില്‍ താഴെയാണ് വിലയെങ്കിലും ഇത് നിങ്ങള്‍ക്ക് ഏറ്റവും ടോപ് ഏന്‍ഡ് ആയ പ്രൊസെസറും ക്യാമറ സെറ്റപ്പും തരുന്നു.
Read Here: OnePlus 7T review: A fresh take on a near perfect smartphone