/indian-express-malayalam/media/media_files/uploads/2019/10/five-questions-featuring-iphone-11-pro-max-review-camera-battery-life-price-306038.jpg)
iPhone 11 Pro Max: Features, Camera, Battery, Price: അഞ്ചു ചോദ്യങ്ങള്‍, അഞ്ചു ഉത്തരങ്ങള്‍, അഞ്ചു മിനിറ്റില്‍ താഴെ സമയം കൊണ്ട് തീരുമാനിക്കാം, വാങ്ങണോ വേണ്ടയോ എന്ന്. ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപരണങ്ങള്‍, ക്യാമറ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഏറ്റവും ലളിതമായ ഭാഷയില്‍ - അതാണ് ഐ ഇ മലയാളത്തിന്റെ 'ഫൈവ് ക്വസ്റ്റിന്‍സ്' അഥവാ അഞ്ചു ചോദ്യങ്ങള്‍ എന്ന പുതിയ ഷോ.
Five Questions featuring Apple iPhone 11 Pro: എന്താണീ അഞ്ചു കാര്യങ്ങള്‍?
അവതരിപ്പിക്കപ്പെടുന്ന പ്രോഡക്റ്റ് - ക്യാമറയോ, മൊബൈല്‍ ഫോണോ, പുതിയ മോഡല്‍ കമ്പ്യൂട്ടറോ എന്തുമാവാം. അവയുടെ പ്രധാനപ്പെട്ട ഫീച്ചറുകള്‍... അല്ലെങ്കില്‍ അവയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍, അല്ലെങ്കില്‍ അത് വാങ്ങാല്‍ ആലോചിക്കുന്ന ഒരാള്‍ കണക്കിലെടുക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് അവ. അതില്‍ ആദ്യം സംസാരിക്കുന്നതു എന്താണ് ഈ പ്രോഡക്റ്റ് എന്നതാണ്, അതായത് അതിന്റെ ഒരു ചെറു ചരിത്രം, എത്രമാത്തെ വെര്‍ഷന്‍ ആണ്, എത്ര അപ്ഡേറ്റ്കള്‍ ഉണ്ടായി തുടങ്ങിയവ. തുടര്‍ന്ന്, അതിന്റെ പ്രോസിസ്സിംഗ് സ്പീഡ്, അതിന്റെ ക്യാമറ നിലവാരം, ബാറ്ററി, മുതലായവ. ഏറ്റവും ഒടുവില്‍, നിങ്ങള്‍ അത് വാങ്ങണോ, കാശ് മുതലാകുമോ, എത്ര കാലം ഈട് നില്‍കാന്‍ സാധ്യതയുണ്ട് എന്നതും.
'Five Questions' ആദ്യ വീഡിയോയില്‍ അവതരിപ്പിക്കുന്നത് ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റ് ആയ, ഒരുപക്ഷേ ഇപ്പോള്‍ ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും വിലയേറിയ മൊബൈല്‍ ഫോണ്‍ ആയ ഐഫോണ്‍ 11 പ്രോ മാക്സ് (iPhone 11 Pro Max) ആണ്.
Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.