വാട്സ്ആപ്പിൽ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്നത് ഫോർവേർഡ് മെസേജുകൾ തന്നെയാണ്. അതിൽ വ്യാജ ഫോർവേർഡ് മെസേജുകളും ഉണ്ട്. അങ്ങനെവരുന്ന വ്യാജ ഫോർവേർഡ് മെസേജുകൾ ചിലപ്പോൾ നമ്മളും ഷെയർ ചെയ്യാറുമുണ്ട്. വ്യാജ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ ഇന്ത്യയില്‍ കൊലപാതകങ്ങളിലേക്ക് നയിച്ചിട്ടുമുണ്ട്. നിരവധി പേരാണ് രാജ്യത്ത് അങ്ങോളമിങ്ങോളം വാട്സ്ആപ്പ് വ്യാജ സന്ദേശത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘമെന്നും പശുക്കടത്ത് നടത്തുന്ന സംഘമെന്നും ആരോപിച്ചുളള സന്ദേശങ്ങള്‍ വാട്സ്ആപ്പില്‍ വ്യാപകമായതോടെ ആള്‍ക്കൂട്ട അക്രമം രാജ്യത്ത് വ്യാപകമായി. തുടര്‍ന്ന് ഇതിനൊരു പരിഹാരം കാണാന്‍ വാട്സ്ആപ്പിനോട് ഇന്ത്യ അറിയിച്ചിരുന്നു.

ഇപ്പോൾ ഇതാ വാട്സ്ആപ്പ് തന്നെ ഇങ്ങനെവരുന്ന ഫോർവേർഡ് മെസേജുകളെ തടയാൻ പുതിയ ഓപ്‌ഷനുകളുമായി എത്തുന്നു. വെറും അഞ്ച് പേര്‍ക്ക് മാത്രമേ ഇനിയൊരു സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുകയുളളൂ. ഈ ഫീച്ചര്‍ തുടങ്ങിയതായി വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നിലവില്‍ ഈ ലിമിറ്റ് കാണാന്‍ കഴിയുമെന്ന് കമ്പനി വ്യക്താക്കി.

ലോകത്ത് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ ഫോര്‍വേഡ് മെസേജുകള്‍ സംഭവിക്കുന്നത് ഇന്ത്യയിലാണ്. അഞ്ചില്‍ കൂടുതല്‍ കോണ്‍ടാക്ടുകളെ ഫോര്‍വേഡിങ്ങിനായി സെലക്‌ട് ചെയ്താല്‍ ഫോര്‍വേഡ് ബട്ടണ്‍ അപ്രത്യക്ഷമാകുന്ന രീതിയുള്ള സംവിധാനമാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ, വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേയും പ്രചരിപ്പിക്കുന്നതിലെ അപകടവും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ വാട്ട്സ്‌ആപ്പ് ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

നമുക്ക് വരുന്ന മെസേജുകൾ ഫോർവേർഡ് ചെയ്തതാണെങ്കിലും ഫോർവേർഡ് എന്ന് അക്ഷരത്തിൽ എഴുതികാണിക്കുന്ന ഫീച്ചര്‍ നിലവിലുണ്ട് .WABetaInfo ആണ് ഈ ഓപ്‌ഷനുകൾ വാട്ട്സ്ആപ്പുകളിൽ എത്തിച്ചത്. ഡിലീറ്റ് ഫോർ എവെരി വൺ സമയപരിധി ഉയർത്തുകയും ചെയ്തിരുന്നു . മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൗണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ പറ്റുന്ന സേവനമാണിത്.

മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും. അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്ന ഓപ്‌ഷൻ ആയിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ എങ്കിൽ പുതിയ അപ്ഡേഷനുകൾ പ്രകാരം സമയപരിധി ഉയർത്തി, ഇനി മുതൽ 1 മണിക്കൂർ എട്ട് മിനിറ്റുവരെയാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook