/indian-express-malayalam/media/media_files/uploads/2020/02/samsung.jpg)
ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ തന്നെ 85 ശതമാനം ഉപഭോക്താക്കളും 30,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുമാണ് വാങ്ങുന്നത്. ഇതിൽ 79 ശതമാനവും ക്യാമറ ക്വാളിറ്റിക്കാണ് പ്രാധാന്യം നൽകുന്നതെന്നും സർവേകൾ പറയുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കളാണ് ക്യാമറ ക്വാളിറ്റിയിൽ കൂടുതൽ ആകുലർ.
20,000 രൂപയ്ക്ക് താഴെ മുടക്കി വാങ്ങാൻ സാധിക്കുന്ന മികച്ച അഞ്ച് ഫോണുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
പോകോ X2
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ പോകോ ഇന്ത്യയിൽ അവതരിപ്പിച്ച രണ്ടാമത്തെ മോഡലാണ് പോകോ X2. 20MP+2MP ഡ്യുവൽ പഞ്ച് ഹോൾ ഫ്രണ്ട് ക്യാമറയാണ് ഫോണിന്റെ എടുത്ത് പറയേണ്ട ഫീച്ചർ. സെൽഫി പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഫീച്ചറാണിത്. 6.67 ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. സ്നാപ്ഡ്രാഗൻ 730G പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 64 MP ക്വാഡ് റിയർ സെറ്റപ്പിലെത്തുന്ന ഫോണിന്റെ ബാറ്ററി 4500 mAh ആണ്. വില 16,999 രൂപ.
Also Read: ലോക്ക്ഡൗൺ 4.0: ഊബർ, ഒല ബുക്ക് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
റിയൽമീ 6 പ്രോ
സെൽഫി പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു മൊഡലാണ് റിയൽമീയുടെ 6 പ്രോ. 16MP+8MP ഡ്യുവൽ പഞ്ച് ഹോൾ ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. 6.6 ഇഞ്ച് 90Hz FHD+ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. സ്നാപ്ഡ്രാഗൻ 720G പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 64 MP ക്വാഡ് റിയർ സെറ്റപ്പിലെത്തുന്ന ഫോണിന്റെ ബാറ്ററി 4500 mAh ആണ്. വില 16,999 രൂപ.
ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്
ജനപ്രിയ മോഡലായ ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ മാക്സ് എത്തുന്നത് 32 MP സെൽഫി ക്യാമറയുമായാണ്. 6.67 ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. സ്നാപ്ഡ്രാഗൻ 720G പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 64 MP ക്വാഡ് റിയർ സെറ്റപ്പിലെത്തുന്ന ഫോണിന്റെ ബാറ്ററി 5020 mAh ആണ്. വില 16,499 രൂപ.
സാംസങ് ഗ്യാലക്സി M31
2020ന്റെ ആദ്യ പാദത്തിൽ ആഗോള വിപണിയിൽ വലിയ നേട്ടം സ്വന്തമാക്കിയ സാംസങ് അവതരിപ്പിച്ച് പൈസ വസൂൽ ഫോണാണ് സാംസങ് ഗ്യാലക്സി M31. 32 MP സെൽഫി ക്യാമറ തന്നെയാണ് ഈ ഫോണിനുമുള്ളത്. 6.4 ഇഞ്ച് ഇൻഫിനിറ്റി യു ഫുൾഎച്ച്ഡി+സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം എക്സിനോസ് 9611 പ്രൊസസറിലാണ്. 64MPയുടെ മെയിൻ സെൻസറും 5MP മാക്രോ ലെൻസും 5MP ഡെപ്തും ലൻസും 8 MPയുടെ അൾട്ര വൈഡ് ലെൻസും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ.
വിവോ Z1X
പലപ്പോഴും ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന മോഡലുകളിൽ ഒന്നാണ് വിവോ. വിവോ Z1X എന്ന മോഡൽ വീഡിയോ കോളിങ്ങിനും സെൽഫിക്കും യോജ്യമായ ഒന്നാണ്. 32 MPയുടെ സെൽഫി ക്യാമറ വിവോ Z1Xന്റേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us