scorecardresearch
Latest News

15,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച ബാറ്ററിലൈഫുള്ള അഞ്ചു ഫോണുകൾ

Five best battery phones under Rs 15,000: 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫീച്ചറും ഉയർന്ന ബാറ്ററി ലൈഫും നൽകുന്ന ഫോണുകൾ

Redmi Note 10, Realme Narzo 30, Redmi Note 10T 5G, Samsung Galaxy F41, Poco M3, Best battery phones, best phones below Rs 15000, ie malayalam

Five best battery phones under Rs 15000: 15,000 രൂപയിൽ താഴെ വിലവരുന്ന ഏറ്റവും മികച്ച ബാറ്ററി ലൈഫുള്ള സ്മാർട്ട്‌ഫോണുകൾക്കായുള്ള തിരച്ചിലിലാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി ഫോണുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഈ തുകയിൽ വലിയ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഫോണുകൾ ഒരുപാട് കാണാം, എന്നാൽ മൊത്തത്തിൽ നല്ല സവിശേഷതകൾ നൽകുന്ന ഫോണുകൾ എടുക്കുന്നതാകും നല്ലത്. അങ്ങനെ മൊത്തത്തിൽ മികച്ച ഫീച്ചറുകൾ നൽകുന്ന, ഉയർന്ന ബാറ്ററി ലൈഫ് നൽകുന്ന ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

Redmi Note 10 – റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10 ന് അമോലെഡ് ഡിസ്പ്ലേയിലാണ് വരുന്നത്. 6.43 ഇഞ്ച് വലുപ്പമുള്ള, ഫുൾ എച്ച്ഡി + റെസല്യൂഷൻ (2400 × 1080) സ്‌ക്രീനാണ് ഇതിൽ. 60 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് നിരക്കു, പരമാവധി 1100 നിറ്റ്സ് ബ്രൈറ്റ്നസും ലഭിക്കുന്ന ഫോണിന്റെ സ്‌ക്രീനിന് 20: 9 വ്യൂവിങ് റേഷ്യോ ആണുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ബേസ് മോഡലിൽ. റെഡ്മി നോട്ട് 10 ന് പിന്നിലായി 48 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോൺ മിയുഐ 12ൽ പ്രവർത്തിപ്പിക്കുന്നു, 5000 എംഎഎച്ച് ആണ് ബാറ്ററി. റെഡ്മി നോട്ട് 10 ബോക്സിൽ 33 വാട്ട് ഫാസ്റ്റ് ചാർജർ ഉൾപ്പെടുന്നു. സംരക്ഷണത്തിനായി ഫോണിന്റെ മുൻവശത്ത് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 നൽകിയിട്ടുണ്ട്. 12,999 രൂപയാണ് ആമസോണിൽ ഫോണിന്റെ വില.

Realme Narzo 30 – റിയൽമി നർസോ 30

റിയൽ‌മി നർസോ 30യിൽ 18വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച് ബാറ്ററിയാണ് നല്കിയിരിക്കുന്നത്. 30 വാട്ടിന്റെ ചാർജറും ലഭ്യമാണ്. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ സ്റ്റാൻഡേർഡ് 6.5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്, പ്രകടനത്തിന്റെ കാര്യത്തിൽ നിരാശപ്പെടുത്താത്ത ഒരു ഫോണാണിത്. പുറകിൽ 48 എംപിയുടെ പ്രധാന ക്യാമറ ഉൾപ്പടെ ട്രിപ്പിൾ ക്യാമറയാണ് നൽകിയിരിക്കുന്നത്. മുന്നിൽ 16എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ 12,999 രൂപക്കും, 6 ജിബി റാം +128 ജിബി സ്റ്റോറേജ് പതിപ്പ് 14,999 രൂപക്കും ലഭിക്കും.

Samsung Galaxy F41 – സാംസങ് ഗാലക്‌സി എഫ്41

സാംസങ് ഗാലക്സി എഫ്41 15വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച് ബാറ്ററിയിലാണ് വരുന്നത്. 6.4 ഇഞ്ചിന്റെ ഫുൾ എച്ഡി + സൂപ്പർ അമോഎൽഇഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിൽ എക്‌സിനോസ് 9611 പ്രോസസറാണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 10 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഫോണിന് ട്രിപ്പിൾ ക്യാമറയാണ് വരുന്നത്, അതിൽ 64 എംപി പ്രധാന സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 5 എംപി സെൻസറും ഒപ്പം ലൈവ് ഫോക്കസ് സപ്പോർട്ടും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 32 എംപി സെൻസറാണ് നൽകിയിരിക്കുന്നത്. ഏകദേശം രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുന്ന, മികച്ച പ്രകടനവും മാന്യമായ ക്യാമറയും ഫോണാണിത്. സാംസങ് ഗാലക്‌സി എഫ് 41 ന്റെ 4 ജിബി + 64 ജിബി പതിപ്പ് ഫ്ലിപ്കാർട്ടിൽ 14,499 രൂപയ്ക്ക് ലഭ്യമാണ്.

Also read: Friendship Day 2021 offers: ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ

Redmi Note 10T 5G – റെഡ്മി നോട്ട് 10ടി

റെഡ്മി നോട്ട് 10ടിയിൽ 22.5 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000എംഎഎച് ബാറ്ററിയാണ്. 90 ഹേർട്സ് റിഫ്രഷ് നിരക്കുളള 6.5 ഇഞ്ചിന്റെ ഫുൾ എച്ഡി + (1,080×2,400 പിക്സെൽസ്) ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഒക്ട – കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി കരുത്തിൽ വരുന്ന ഫോണിന് 128ജിബി വരെ സ്റ്റോറേജ് ലഭിക്കും.

48എംപിയുടെ പ്രധാന ക്യമറയുമായി വരുന്ന ഫോണിൽ 2എംപിയുടെ മാക്രോ ഷൂട്ടർ ക്യാമറയും, 2എംപി ഡെപ്ത് സെൻസർ ക്യാമറയും നൽകിയിട്ടുണ്ട്. മുന്നിൽ 8എംപിയുടെ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. എംഐയൂഐ മുകളിലായി ആൻഡ്രോയിഡ് 11ൽ ആണ് ഫോൺ പ്രവർത്തിക്കുക. റെഡ്മി നോട്ട് 10 ടി 5ജി 4 ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന ഫോൺ 13,999 രൂപയ്ക്ക് ലഭ്യമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന പതിപ്പിന്റെ വില 15,999 രൂപയാണ്.

Poco M3 – പോക്കോ എം3

പോക്കോ എം3 യിൽ 18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ്ങുള്ള 6,000 എംഎഎച് ബാറ്ററിയാണ് വരുന്നത്. 6.53 ഇഞ്ച് ഫുൾ എച്ഡി + ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ക്വാഡ്കോം സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് പോക്കോ എം3ക്ക് കരുത്ത് നൽകുന്നത്. 48എംപിയുടെ ട്രിപ്പിൾ ക്യാമറയാണ് ഫോണിലേത്. പോക്കോ എം3യുടെ 4ജിബി + 64ജിബി വേരിയന്റ് ഫ്ലിപ്കാർട്ടിൽ 12,499 രൂപയ്ക്ക് ലഭ്യമാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Five best battery phones under rs 15000

Best of Express