scorecardresearch

ടെസ്ല എക്സ് കാര്‍ ഇന്ത്യയിലും !

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാര്യക്ഷമതയേറിയ സൗരോര്‍ജ കാറുകളുടെ പ്രമുഖ നിര്‍മാതാക്കളാണ് ടെസ്ല.

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാര്യക്ഷമതയേറിയ സൗരോര്‍ജ കാറുകളുടെ പ്രമുഖ നിര്‍മാതാക്കളാണ് ടെസ്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ടെസ്ല എക്സ് കാര്‍ ഇന്ത്യയിലും !

മുംബൈ : പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രോസോവര്‍ എസ്‌യുവി കാറുകളായ ടെസ്ല എക്സിന് ഇന്ത്യയില്‍ പച്ചക്കൊടി. വെള്ളിയാഴ്ച്ചയാണ് ഫുള്ളി ഒട്ടോമാറ്റിക് ആയ ടെസ്ല എക്സ്‌ ഇന്ത്യയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നത്. മുംബൈയ്ലെ ടാര്‍ഡിയോ ആര്‍ടിഒ മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത കാറിന്‍റെ ഉടമ എസ്സാര്‍ ഗ്രൂപ്പ് സിഇഒ ആയ പ്രശാന്ത് റൂയിയ ആണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥകള്‍ പ്രകാരം വൈദ്യുതീകരിച്ച വാഹനങ്ങള്‍ക്ക് റോഡ്‌ നികുതിയും സെസ്സുമില്ല. എന്നാല്‍ വിദേശത്ത് നിന്നുമെത്തുന്ന വാഹനത്തിന് വന്‍ തുക തന്നെയാണ് ഇറക്കുമതി ചുങ്കമായി അടക്കേണ്ടിവരിക.

അമേരിക്കയിലും നെതര്‍ലന്‍ഡ്‌സിലുമായി കാറുകളുടെ ഉത്പാദനം നടത്തുന്ന ടെസ്ല ഊര്‍ജ്ജം സംരക്ഷണം, സൗരോര്‍ജ്ജം, സൗരോത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണ മേഖലയിലെ അതികായരാണ്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാര്യക്ഷമതയേറിയ സൗരോര്‍ജ കാറുകളുടെ പ്രമുഖ നിര്‍മാതാക്കളാണ് ടെസ്ല.

പതിനഞ്ചോളം ടെസ്ല കാറുകള്‍ മുംബൈയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Solar Automobile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: