ന്യൂയോർക്ക്: ജനിക്കാൻ പോകുന്ന കുട്ടിയെ മാതാപിതാക്കളുടെ ഇഷ്ടാനുസരണം ഡിസൈൻ ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് ആരോഗ്യ രംഗത്ത് മാറ്റങ്ങളുണ്ടാകുമോ എന്നാണ് ശാസ്ത്ര ലോകത്തെ പ്രധാന ചർച്ചാ വിഷയം. അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ മനുഷ്യ ഭ്രൂണത്തിലെ ഡി.എൻ.എ ഘടനയിൽ മാറ്റം വരുത്താമെന്ന് കണ്ടുപിടിച്ചതാണ് ഇത്തരത്തിൽ ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ഭ്രൂണങ്ങളില്‍ ജനിക മാറ്റം വരുത്തി ഹൃദ്‍രോഗം ഉള്‍പ്പടെ പതിനായിരക്കണക്കിന് പാരന്പര്യ രോഗങ്ങള്‍ തടയാമെന്നാണ് കണ്ടുപിടിത്തം.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായാണ് ജീന്‍ എഡിറ്റിങ് സംബന്ധിച്ച പഠനം നടത്തുന്നത്. ജനിതക രോഗങ്ങള്‍ക്ക് തടയിടനുള്ള മാര്‍ഗങ്ങള്‍ക്ക് ചുറ്റം വട്ടം കറങ്ങിയിരുന്ന ലോകത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്കാകെ പ്രതീക്ഷ പകരുന്ന നേട്ടമാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ സ്വന്തമാക്കിയത്. Oregon Health and Science Universityയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചത്. പാരമ്പര്യ രോഗങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ തടയാനാകും എന്നത് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ജീനുകളില്‍ മാറ്റം വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

ജീന്‍ എഡിറ്റിങ് എന്നാണ് ഈ പ്രകൃയയെ ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈ മെഡിക്കല്‍ സാങ്കേതികവിധ്യ ഉപയോഗിച്ച് hypertrophic cardiomyopathy എന്ന ഹൃദ്‍രോഗം തടയാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 500ല്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഈ രോഗം കാണുന്നത്. രോഗബാധിതരായ അച്ഛനമ്മമാരില്‍ നിന്ന് കുട്ടിയിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. ഗര്‍ഭണികളായ അമ്മമാരില്‍ ചെയ്യുന്ന പരിശേധനകളില്‍ നിന്നാണ് രോഗസാധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നത്. ശേഷം ജനിതക മാറ്റത്തിന് ഭ്രൂണം വിദേയമാക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തം മനുഷ്യരില്‍ പരീക്ഷിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ആരോഗ്യരംഗത്തെ വെല്ലിവിളിയായ 10,000 കണക്കിന് പാരന്പര്യ രോഗങ്ങള്‍ തടയാനാകും.

എന്നാൽ ഈ പരീക്ഷണം സംബന്ധിച്ച അപകടങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ ബോധവാന്മാരാണ്. ജീൻ എഡിറ്റിംഗ് എന്നത് എല്ലാകാലത്തും അപകടം പിടിച്ചതാണെന്നും ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഫലമെന്നും പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിലൊരാൾ പറയുന്നു. പരീക്ഷണം മനുഷ്യകുലത്തിന്റെ സ്വാഭാവികതയിൽ മാറ്റം വരുത്തുമെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ