/indian-express-malayalam/media/media_files/uploads/2023/09/adithya.jpg)
ആദിത്യ എല്‍ വണ്‍: ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ|ഫൊട്ടോ;ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കന്നി സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍ 1 ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ. പേടകം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു. ഭ്രമണപഥം ഉയര്‍ത്തിയതോടെ, 245 കിലോമീറ്ററിനും 22459 കിലോമീറ്ററിനും ഇടയിലുള്ള ദീര്‍ഘ വൃത്തപഥത്തിലേക്ക് പേടകം മാറി.
അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ 2023 സെപ്റ്റംബര്‍ 5-ന് ഏകദേശം 03:00 മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. 'ആദിത്യ-എല്‍1 മിഷന്‍: ഉപഗ്രഹം മികച്ച രിതിയില്‍ പ്രവര്‍ത്തിക്കു, ബംഗളൂരുവിലെ ഐസ്ടിആര്‍എല്‍ല്‍ നിന്ന് ആദ്യത്തെ ഭൗമണപദ ഉയര്‍ത്തല്‍ വിജയകരമായി നടത്തി. 245km x 22459 km ആണ് പുതിയ ഭ്രമണപഥത്തിലെത്തിയത്. അടുത്ത ഭ്രമണപദം ഇയര്‍ത്തല്‍ 2023 സെപ്റ്റംബര്‍ 5-ന് ഏകദേശം 03:00 മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ' ഐഎസ്ആര്‍ഒ 'എക്സ്'-ലെ അപ്ഡേറ്റില്‍ പറഞ്ഞു,
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ശനിയാഴ്ചയാണ് ആദിത്യ എല്‍1 ലോഞ്ച് ചെയ്തത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്. തടസ്സങ്ങളില്ലാതെ 24 മണിക്കൂറും ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാന്‍ കഴിയും.
ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് സൂര്യന്റെ ബാഹ്യ അന്തരീക്ഷം പഠിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവില്‍ ജനുവരി ആദ്യവാരമാണ് പേടകം ലക്ഷ്യത്തിലെത്തുക. വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി സി 57 ആണ് പേടകത്തെ ഭൂഭ്രമണപഥത്തിലെത്തിച്ചത്.
സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും. വൈദ്യുതകാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് സൂര്യന്റെ അന്തരീക്ഷത്തിലെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, ഏറ്റവും പുറം പാളികള്‍ എന്നിവ നിരീക്ഷിക്കാന്‍ ഇത് ഏഴ് പേലോഡുകള്‍ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും. ഐഎസ്ആര്‍ഒ, പൂനെയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, മറ്റ് സംഘടനകള്‍ എന്നിവയിലെ ശാസ്ത്രജ്ഞരുടെ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ആദിത്യ-എല്‍1 ദൗത്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.