/indian-express-malayalam/media/media_files/uploads/2023/06/ISRO.jpg)
ഫൊട്ടൊ: ഐഎസ്ആർഒ| ട്വിറ്റർ
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗന്‍യാന്‍ ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ നടത്തുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശത്തേക്കുള്ള ആളില്ലാ ദൗത്യം അടുത്ത വര്‍ഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ (പിആര്‍എല്‍) നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം ശ്രീഹരിക്കോട്ടയില്‍ പരീക്ഷണ വാഹനം തയ്യാറായിട്ടുണ്ടെന്നും ക്രൂ മൊഡ്യൂളിന്റെയും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെയും അസംബ്ലി ജോലികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
''ഗഗന്‍യാനെ സംബന്ധിച്ചിടത്തോളം, ആദ്യത്തേതും പ്രധാനവുമായ കാര്യം അബോര്‍ട്ട് ദൗത്യം ചെയ്യേണ്ടതുണ്ട് എന്നതാണ്. അതിനായി ടെസ്റ്റ് വെഹിക്കിള്‍ എന്ന പേരില്‍ പുതിയ റോക്കറ്റ് ഉണ്ടാക്കി, അത് ശ്രീഹരിക്കോട്ടയില്‍ തയ്യാറായിക്കഴിഞ്ഞു. ക്രൂ മൊഡ്യൂളിന്റെയും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെയും അസംബ്ലികള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്, ''ഗഗന്‍യാനിലെ ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സോമനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എല്‍വിഎം 3 ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അതായത് ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. റോക്കറ്റില്‍ രണ്ട് സോളിഡ് ബൂസ്റ്ററുകള്‍, കോര്‍ ലിക്വിഡ് ഫ്യൂവല്‍ അധിഷ്ഠിത ഘട്ടം, ക്രയോജനിക് അപ്പര്‍ സ്റ്റേജ് എന്നിവ ഉപയോഗിക്കുന്നുണ്ട്. വണ്‍വെബ് ഉപഗ്രഹങ്ങളുടെ മാര്‍ച്ചിലെ വിക്ഷേപണ വേളയില്‍ ഹ്യൂമന്‍ റേറ്റഡ് സോളിഡ് ബൂസ്റ്ററുകള്‍ ഉപയോഗിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.