മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഏറെ ജനപ്രിയ ആപ്ലിക്കേഷനാണ് വാട്സാപ്പ്. നിരവധി ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവരുമായി നിരന്തരം സംസാരിക്കാനും ജോലി ആവശ്യങ്ങൾക്കുമായി വാട്സാപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ഡിജിറ്റൽ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്. ഇവരെ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും വാട്സാപ്പിലുണ്ട്.

ആളുകളെ കരിമ്പട്ടികയിൽ പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ‘ബ്ലോക്ക്’ ഓപ്ഷനുമായാണ് മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വരുന്നത്. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ, നിങ്ങൾക്ക് അവരുമായി വീണ്ടും ബന്ധപ്പെടാനോ സന്ദേശങ്ങൾ അയയ്ക്കാനോ വിളിക്കാനോ കഴിയില്ല. വാട്സാപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ എങ്ങനെ കണ്ടെത്തും?

Read Here: Enabling WhatsApp Dark Mode: ഡാർക്ക് മോഡുമായി വാട്ട്സ്ആപ്പ്; എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ തടഞ്ഞിട്ടുണ്ടോ എന്നറിയാൻ ചില ലളിതമായ ടിപ്പുകൾ ഇതാ.

പ്രൊഫൈൽ പിക്ചർ അപ്രതീക്ഷമാകും

നിങ്ങളെ ഒരാൾ വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ അവരുടെ പ്രൊഫൈൽ പിക്ചർ കാണാൻ സാധിക്കില്ല. ഇന്നലെ വരെ കണ്ടിരുന്ന പ്രൊഫൈൽ പിക്ചർ പെട്ടന്ന് അപ്രതീക്ഷമായാൽ അതിന് ഒരു കാരണം അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തതാകാം. ചില സാഹചര്യങ്ങൾ കോൺഡാക്ട് തന്നെ പ്രൊഫൈൽ പിക്ചർ നീക്കം ചെയ്താലും കാണാൻ സാധിക്കില്ല.

സ്റ്റാറ്റസും മറ്റ് വിവരങ്ങളും കാണില്ല

പ്രൊഫൈൽ പിക്ചറിനോടൊപ്പം തന്നെ സ്റ്റാറ്റസും കാണാൻ സാധിക്കുന്നില്ല എന്നതും ബ്ലോക്ക് ചെയ്തതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മെസേജ് ഡെലിവർ ആകാത്ത അവസ്ഥ

നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ ഡെലിവർ ആകുന്നില്ലായെങ്കിലും ബ്ലോക്ക് ചെയ്തതാകാം. ആരെങ്കിലും നിങ്ങളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്താൽ സന്ദേശം അയയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നറിയാൻ നിങ്ങൾ ഒരു സന്ദേശം അയയ്‌ക്കുകയും സന്ദേശത്തിന് ഒരു തിക്ക് മാത്രമാണുള്ളതെങ്കിൽ അത് നിങ്ങളെ തടഞ്ഞുവെന്ന് അർത്ഥമാക്കുകയും ചെയ്യും.

കോളും കണക്ട് ആകില്ല

സന്ദേശം എന്നത് പോലെ തന്നെ വാട്സാപ്പിലൂടെ വോയ്സ് കോളോ വീഡിയോ കോളോ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ബ്ലോക്ക് ചെയ്തതു കൊണ്ടാകാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook