‘ഫൗ-ജി’ ഗെയിമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; പുതിയ ട്രെയിലർ പുറത്ത്

ഫൗ-ജിയെ പബ്ജിയുമായി താരതമ്യം ചെയ്യരുതെന്ന് എൻ‌കോർ ഗെയിംസ്

faug game trailer, faug trailer, faug release date, faug game release, faug launch date, faug game song, faug gameplay

എൻ‌കോർ‌ ഗെയിംസ് വികസിപ്പിച്ച ‘മെയ്ഡ് ഇൻ ഇന്ത്യ’ ഗെയിം ഫൗ-ജി ജനുവരി 26ന്, റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ജനുവരി 3 ന് പുറത്തിറങ്ങിയ പുതിയ ട്രെയിലറിലാണ് നിർമ്മാതാക്കൾ ഗെയിമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഗെയിമിന്റെ ആദ്യ ടീസർ കഴിഞ്ഞ വർഷം ദസറ ആഘോഷ സമയത്ത് പുറത്തിറങ്ങിയിരുന്നു.

നേരത്തെ 2020 ഡിസംബറിൽ ഗെയിമിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. വെറും 24 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം പ്രീ-രജിസ്ട്രേഷനുകൾ ലഭിച്ച് ഫൗ-ജി ഒരു റെക്കോർഡ് സൃഷ്ടിച്ചിരുന്നു. രാജ്യത്ത് ജനപ്രിയ ഗെയിമായ പബ്ജി നിരോധിച്ചതിന് പിറകെയാണ് തദ്ദേശിയമായ ഫൗജി ഗെയിം പ്രഖ്യാപിച്ചത്.

ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ഫൗജി ഗെയിമിന്റെ ബ്രാൻഡ് അംബാസഡർ. ഈ ഗെയിം കുറച്ച് കാലമായി പദ്ധതിയിടുന്നതാണെന്നും ഇതിനെ പബ്ജിയുമായി താരതമ്യം ചെയ്യരുതെന്നും എൻ‌കോർ ഗെയിംസ് സഹസ്ഥാപകൻ വിശാൽ ഗൊണ്ടാൽ ഗെയിം ലോഞ്ചിന് മുന്നോടിയായി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പബ്ജിയിൽ നിന്ന് വ്യത്യസ്തമായി, ഫൗൃ-ജിയിൽ ബാറ്റിൽ റോയൽ മോഡുകൾക്ക് പകരമായി എപ്പിസോഡുകൾ / മിഷനുകൾ ഉണ്ടായിരിക്കും, അത്തരം ഗെയിമുകൾ പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രചാരത്തിലുണ്ട്. 2020 മൂന്നാം പാദത്തിൽ ഗെയിം സമാരംഭിക്കേണ്ടിയിരുന്നെങ്കിലും ലോഞ്ച് കുറച്ച് മാസങ്ങൾ വൈകുകയായിരുന്നു. ഗെയിം റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങിയാലുടൻ ഉപയോക്താക്കൾക്ക് ഗെയിമിനായി പ്ലേ സ്റ്റോറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Fau g launch date revealed new trailer how to install gameplay

Next Story
പ്രതിദിനം 1.5 ജിബി ഡേറ്റയുമായി എയർടെല്ലിന്റെ 199 രൂപയുടെ പ്ലാൻ; ജിയോ, വിഐ പ്ലാനുകളും പരിശോധിക്കാംvodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com