ന്യൂ ഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ‘ഹിസ്റ്ററി’ മുഴുവൻ മായ്‌ച്ച് കളയാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുകയാണ് ഫെയ്‌സ്ബുക്ക്. കാലിഫോർണിയയിലെ സാൻഹോസിൽ നടന്ന എഫ് 8 കോൺഫറൻസിലാണ് പുതിയ ഫീച്ചറിനെ കുറിച്ചുളള വിവരങ്ങൾ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.
ഈ ഫീച്ചർ ഉൾപ്പെടുത്തിയാൽ ഫെയ്സ്ബുക്കിൽ നിന്നും നമ്മൾ തുറന്ന വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവ സംബന്ധിച്ച വിവരം ഉപയോക്താവിന് കാണാം. ഇത് ക്ലിയർ ചെയ്താൽ പിന്നീട് വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കില്ലെന്നാണ് വിശദീകരണം.
ഓരോ തവണ നമ്മള്‍ ചില വെബ്സൈറ്റുകളോ അപ്ലിക്കേഷന്‍സോ ഉപയോഗിക്കുമ്പോള്‍ അവ ഉപഭോക്താവിന്‍റെ ചില പ്രത്യേക വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശേഖരിച്ചു വെയ്ക്കുന്ന ഇത്തരം വിവരങ്ങള്‍ പിന്നീടു കൂടുതല്‍ സ്വീകാര്യമായ പരസ്യങ്ങള്‍ ഫേസ് ബുക്കിലൂടെ ലഭ്യമാക്കാന്‍ ശ്രമിക്കും. പക്ഷേ ഫേസ് ബൂക്കില്‍ നിന്നു ലോഗ് ഔട്ട് ചെയ്താലും ശേഖരിച്ചുവെയ്ക്കപ്പെടുന്ന ഈ വിവരങ്ങള്‍ മായ്ച്ച് കളയാൻ സാധിക്കുന്നില്ലെന്നതിനാണ് പരിഹാരമായിരിക്കുന്നത്.
ഗൂഗിൾ ക്രോം, മോസില്ല ഫയര്‍ ഫോക്സ് എന്നിവയിലെ ക്ലിയർ ഹിസ്റ്ററിക്ക് സമാനമായാവും ഫേസ് ബുക്കിന്റെ “ക്ലിയര്‍ ഹിസ്റ്ററി” ഫീച്ചര്‍. മറ്റ് വെബ്‌സൈറ്റുകള്‍ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ കണ്ടു പിടിച്ച് ആ വിവരങ്ങൾ നശിപ്പിക്കാൻ ഇത് സഹായിക്കുന്നു.
പക്ഷേ ഈ സേവനം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മാസങ്ങൾക്കുളളിൽ ഫെയ്‌സ്ബുക്കിന്റെ ചീഫ് പ്രൈവസി ഓഫീസറും വൈസ് പ്രസിഡന്റുമായ എറിക് എഗന്‍ അറിയിച്ചു.