ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ 89 ആപ്പുകൾ നിരോധിച്ച് കരസേന

59 നിരോധിത ചൈനീസ് ആപ്ലിക്കേഷനുകൾ ഒഴികെയുള്ള ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്

indian army, indian army delete 89 apps, indian army news, indian army latest news, indian army app delete, apps banned, army deletes 89 apps, chinese apps, non-chinese apps, tech news, army delete apps, army delete 89 apps india, apps banned in india, tiktok, facebook, instagram, tinder, pubg mobile

ന്യൂഡൽഹി: കേന്ദ്രസർക്കാർ രാജ്യത്തൊട്ടാക്കെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യം സൈനികരോടും ഉദ്യോഗസ്ഥരോടും അവരുടെ സ്മാർട്ട്‌ഫോണിൽ നിന്ന് 89 ആപ്ലിക്കേഷനുകൾ കൂടി ഒഴിവാക്കാൻ ആവശ്യപ്പെട്ടു. വാർത്താ ഏജൻസി എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 89 ആപ്ലിക്കേഷനുകളുടെ പൂർണ്ണ പട്ടിക സഹിതമാണ് റിപ്പോർട്ട്. ഫെയ്‌സ്ബുക്ക്, ടിൻഡർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെയാണ് ജൂലൈ 15നുള്ളിൽ ഒഴിവാക്കേണ്ടത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവക്ക് പുറമേ സ്‌നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ ആപ്പുകളും ഡേറ്റിങ് അപ്പായ ടിന്റർ, കൗച് സർഫിംഗ്, വാർത്ത ആപ്ലിക്കേഷൻ ആയ ഡെയ്‌ലി ഹണ്ട് തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയിൽ ഉണ്ട്.

പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്‌സ്, മൊബൈല്‍ ലെജന്റ്‌സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേർപ്പെടുത്തിയ പട്ടികയിലുണ്ട്. ആപ്പുകൾ വഴി ഫോണിലെ വിവരങ്ങൾ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Messaging Platforms

WeChat
QQ
Kik
ooVoo
Nimbuzz
Helo
Qzone
Share Chat
Viber
Line
IMO
Snow
To Tok
Hike

Video Hosting

TikTok
Likee
Samosa
Kwali

Content Sharing

Shareit
Xender
Zapya

Web Browsers

UC Browser
UC Browser Mini

Video and Live Streaming

LiveMe
BigoLive
Zoom
Fast Films
Vmate
Uplive
Vigo Video

Utility Apps

Cam Scanner
Beauty Plus
Truecaller

Gaming Apps

PUBG
NONO Live
Clash of Kings
All Tencent gaming apps
Mobile Legends

E-Commerce

Club Factory
AliExpress
Chinabrands
Gearbest
Banggood
MiniInTheBox
Tiny Deal
Dhhgate
LightinTheBox
DX
Eric Dress
Zaful
Tbdress
Modility
Rosegal
Shein
Romwe

Dating Apps

Tinder
TrulyMadly
Happn
Aisle
Coffee Meets Bagel
Woo
OkCupid
Hinge
Badoo
Azar
Bumble
Tantan
Elite Sinles
Tagged
Couch Surfing

Antivirus

360 Security

Networking

Facebook
Baidu
Instagram
Ello
Snapchat

News Apps

Daily Hunt
News Dog

Online Book Reading Apps

Pratilipi

Health Apps

Heal of Y

Lifestyle Apps

POPXO

Knowledge Apps

Vokal

Music Apps

Hungama
Songs.pk

Blogging/ Micro Blogging

Yelp
Tumblr
Reddit
FriendsFeed
Private Blogs

രാജ്യസുരക്ഷയും വ്യക്തി വിവരങ്ങളുടെ ചോര്‍ച്ചയും തടയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിക്ക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷത്തിനിടയിലാണ് ഈ നീക്കം. ഒരു വിവരവും ചോരാൻ സൈന്യം ആഗ്രഹിക്കുന്നില്ല. സൈനികർക്കും ഉദ്യോഗസ്ഥർക്കും അവരുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ലിസ്റ്റുചെയ്ത ആപ്ലിക്കേഷനുകൾ ഇല്ലാതാക്കാനുള്ള സമയപരിധി ജൂലൈ 15 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

59 നിരോധിത ചൈനീസ് ആപ്ലിക്കേഷനുകൾ ഒഴികെയുള്ള ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ മാത്രമേ സൈന്യം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളൂ.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Facebook zoom among 89 apps indian army asks personnel to delete report

Next Story
2025-ല്‍ ഇന്ത്യയിലെ ഓരോ സ്മാര്‍ട്ട്‌ഫോണിലും പ്രതിമാസ ഡാറ്റാ ഉപയോഗം 25 ജിബി ആകുംericsson mobility report june 2020, എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ജൂണ്‍ 2020, ericsson, എറിക്‌സണ്‍, ericsson mobility report june 2020 india, india data consumption behaviour, ഇന്ത്യയിലെ ഡാറ്റാ ഉപയോഗം റിപ്പോര്‍ട്ട്‌, ericsson mobility report june 2020 india data
The moderation of comments is automated and not cleared manually by malayalam.indianexpress.com