ഫെയ്സ്ബുക്ക് 400 മില്യണ്‍ ഡോളര്‍ മുടക്കി ജിഫിയെ ഏറ്റെടുക്കുന്നു. ജിഫ് നിര്‍മ്മിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന വെബ്‌സൈറ്റായ ജിഫിയെ ഇന്‍സ്റ്റഗ്രാമുമായി കൂട്ടിയിണക്കുമെന്ന് ദിവെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര രൂപയുടേതാണ് ഇടപാടെന്ന് ഫെയ്സ്ബുക്കും ജിഫിയും വെളിപ്പെടുത്തിയില്ലെങ്കിലും 400 മില്യൺ ഡോളറിന്റേതാണ് ഇടപാടെന്ന് വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാമിന്റെ ഭാഗമായി ജിഫി പ്രവര്‍ത്തിക്കും. ജിഫിയുടെ പക്കലുള്ള ജിഫ് സന്ദേശങ്ങളുടെ വലിയൊരു ശേഖരം ഇന്‍സ്റ്റഗ്രാമിനെ കൂടാതെ മറ്റു ഫെയ്സ്ബുക്ക് ആപ്പുകളിലും കൂട്ടിയിണക്കും. ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്സാപ്പ് എന്നിവ ഇപ്പോള്‍ തന്നെ ഈ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ജിഫിയിലേക്കുള്ള 50 ശതമാനം ട്രാഫിക്കും വരുന്നത് തങ്ങളുടെ ആപ്പുകളായ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, എഫ്ബി ആപ്പ്, വാട്സാപ്പ് എന്നിവയിലൂടെയാണെന്ന് ഫെയ്സ്ബുക്ക് പറയുന്നു.

Read Also: ബംപർ ഓഫറുമായി വോഡഫോൺ-ഐഡിയയുടെ ഡബിൾ ഡേറ്റ; പ്രതിദിനം നാല് ജിബി

ജിഫിയുടെ സാങ്കേതിക വികസനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റ് എന്ന ജിഫ് സന്ദേശ വെബ്‌സൈറ്റാണ് ജിഫി. ജിഫ് സന്ദേശങ്ങളെ കൂട്ടിക്കലര്‍ത്താനുമുള്ള സംവിധാനം ഈ വെബ്‌സൈറ്റിലുണ്ട്.

അലെക്‌സ് ചങ്ങും ജേസ് കോക്കും ചേര്‍ന്ന് 2013 ഫെബ്രുവരിയിലാണ്‌ 2013-ലാണ് ജിഫി സ്ഥാപിച്ചത്. ജിഫ് സന്ദേശങ്ങള്‍ തിരയുന്നതിനുള്ള ലളിതമായ സംവിധാനമായിട്ടാണ് ഇത് ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കാനുള്ള സൗകര്യമൊരുക്കി. പിന്നാലെ ട്വിറ്ററിലും ഇത് ലഭ്യമാക്കി.

ഫെയ്സ്ബുക്ക് ഏറ്റെടുത്തുവെങ്കിലും ജിഫി തങ്ങളുടെ കുത്തകയായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു. ജനങ്ങള്‍ക്ക് തുടര്‍ന്നും ജിഫുകള്‍ അപ്‌ലോഡ് ചെയ്യാം. കൂടാതെ ഡെവലപ്പര്‍മാര്‍ക്കും എപിഐ പങ്കാളികള്‍ക്കും ജിഫിയുടെ എപിഐ ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook