പുത്തൻ പരിഷ്‌കാരങ്ങളുമായി ഫെയ്‌സ്ബുക്കെത്തുന്നു. ഫെയ്‌സ്ബുക്ക് കമന്റുകളിൽ ജിഫ്(ചലനചിത്രങ്ങൾ) ബട്ടൺ കൊണ്ട് വരാനുളള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്. ടെനർ, ജിഫി എന്നീ ലൈബ്രറികളിലെ ജിഫുകളാണ് കമന്റായി ഉപയോഗിക്കാൻ കഴിയുക. അടുത്ത ആഴ്‌ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപയോക്താക്കളിൽ ഈ സേവനം നടപ്പാക്കും. ഇതുവഴി ഇനി മുതൽ പോസ്റ്റുകൾക്ക് ജിഫുകളും കമന്റായി നൽകാൻ കഴിയും.

ഏവരും ജിഫ് ഇഷ്‌ടപ്പെടുന്നതിനാലും കമന്റുകൾ നൽകാനായി അവ വേണമെന്ന് ആഗ്രഹിക്കുന്നതിനാലുമാണ് അതിനൊരവസരം ഒരുക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. എന്നാൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം നടപ്പാക്കുക.

ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപയോക്താക്കൾക്ക് നൽകുന്ന ജിഫ് കമന്റ് ബട്ടന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും എല്ലാവരിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ജിഫ് കമന്റുകളും പരിചയപ്പെടുത്തുന്നത് വഴി ഫെയ്‌സ്ബുക്ക് സംഭാഷണങ്ങൾ ഒന്നുകൂടെ രസകരമാക്കാനാണ് ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്.

ലോകമെമ്പാടും 1.8 ബില്യൻ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്കിനുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ