ഹ്രസ്വ വീഡിയോകൾ ഷെയർ ചെയ്യാനായി പുത്തൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക് . ലാസ്സോ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ആപ്പിൽ ദൈർഘ്യം കുറഞ്ഞ വീഡിയോകളിൽ സ്പെഷ്യൽ ഇഫക്റ്റ്സ് , ഫിൽറ്ററുകൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ആൻഡി ഹുവാങ്ങാണ് വെള്ളിയാഴ്ച ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്ബുക്കിൽ ലഭിക്കുമെന്ന വിവരം പുറത്തുവിട്ടത്.

വീഡിയോ എഡിറ്റിങ്ങ് ടൂളുകൾ ദ്യശ്യങ്ങൾക്കൊപ്പം സംഗീതം ചേർക്കാനും , ദൃശ്യത്തിന് മുകളിൽ എഴുതാനും സഹായിക്കും . എന്നാൽ പുതിയ ആപ്പ് പുറത്തിറക്കിയ വിവരം ഫെയ്സ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

മികച്ച പ്രതികരണമാണ് ലാസ്സോവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ ഈ ആപ്പ് പുറത്തിറക്കിയതിൽ സന്തുഷ്ടരാണെന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു.

നിലവിൽ യുഎസിൽ മാത്രമാണ് ലാസ്സോ ലഭിക്കുക. എന്നാൽ വൈകാതെ മറ്റിടങ്ങളിലും ലാസ്സോ ലഭിക്കും. യൂട്യൂബ്, സ്നാപ്പ്ചാറ്റ് എന്നിവയോട് മത്സരിക്കാനാണ് ഫെയ്സ്ബുക്ക് ലാസ്സോ അവതരിപ്പിച്ചത്. അമേരിക്കയിലെ 69% കൗമാരക്കാരും സ്നാപ്പ്ചാറ്റ് ഉപഭോക്താകളാണ്, 72% ആളുകൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്, 85% ആളുകളും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ആൻഡ്രോയിഡിലും, ഐഒഎസിലും ലാസ്സോ ലഭ്യമാകും. ഇൻസ്റ്റഗ്രാം അകൗണ്ടിൽ നിന്നോ, ഫെയ്സ്ബുക്ക് അക്കൌണ്ടിൽ നിന്നോ ലോഗ് ഇൻ ചെയ്ത ശേഷം ലാസ്സോവിൽ നിന്ന് വിഡിയോ അപ്‌ലോഡ് ചെയ്യാനാകും. ആഗോള വിപണിയിൽ ലാസ്സോ ആപ്പ് എന്നാണ് പുറത്തിറക്കുന്നത് എന്ന് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook