scorecardresearch
Latest News

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ നിർമ്മാണത്തിലെന്ന് ഫെയ്‌സ്‌ബുക്ക്‌ മാതൃസ്ഥാപനമായ മെറ്റ

മെറ്റാവേർസിന്റെ നിർമ്മാണത്തിന് അടിത്തറയിടാൻ ഈ സൂപ്പർ കമ്പ്യൂട്ടർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു

Facebook, Meta, layoff, twitter

ഇന്നുള്ളതിൽ വെച്ച് ഏറ്റവും വേഗതയേറിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യുട്ടറുകളിൽ ഒന്നെന്ന് തങ്ങൾ വിശ്വസിക്കുന്നത് നിർമ്മിച്ചതായി ഫെയ്‌സ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ തിങ്കളാഴ്ച പറഞ്ഞു.

ഇന്ന് നമ്മൾ കാണുന്ന ഇന്റർനെറ്റ് ലോകത്തെ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ള വെർച്വൽ റിയാലിറ്റി സംവിധാനമായ മെറ്റാവേഴ്സിന്റെ നിർമ്മാണത്തിന് അടിത്തറയിടാൻ ഈ സൂപ്പർ കമ്പ്യൂട്ടർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.

ഈ വർഷം പകുതിയോടെ പൂർണമായി നിർമാണം കഴിയുമെന്ന് പ്രതീക്ഷിക്കുന്ന കമ്പ്യൂട്ടർ, ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടർ ആയിരിക്കുമെന്ന് വിശ്വസിക്കുന്നതായി ഫെയ്‌സ്‌ബുക്ക്‌ പറഞ്ഞു.

ഒരു സാധാരണ കമ്പ്യൂട്ടറിൽ സാധ്യമല്ലാത്ത സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുന്നതിനായി നിർമ്മിക്കുന്ന വളരെ വേഗതയും ശക്തയുമുള്ളവയാണ് സൂപ്പർ കമ്പ്യൂട്ടറുകൾ. കമ്പ്യൂട്ടർ എവിടെയാണെന്നോ അതിന്റെ നിർമാണച്ചെലവ് എത്രയാണെന്നോ മെറ്റാ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനകം പ്രവർത്തനക്ഷമമായെങ്കിലും ഇപ്പോഴും നിർമ്മിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിന്റെ പേര് എഐ റിസർച്ച് സൂപ്പർക്ലസ്റ്റർ എന്നാണ്. “ട്രില്യൺ കണക്കിന്” ഉദാഹരണങ്ങളിൽ നിന്ന് പഠിക്കാനും നൂറുകണക്കിന് വ്യത്യസ്ത ഭാഷകളിൽ ഒരേസമയം പ്രവർത്തിക്കാനും ടെക്‌സ്‌റ്റ്, ഇമേജുകൾ, വീഡിയോ എന്നിവ ഒരുമിച്ച് വിശകലനം ചെയ്യാനും കഴിയുന്ന ഏറ്റവും പുതിയതും മികച്ചതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുമെന്ന് മെറ്റ പറയുന്നു.

മെറ്റാ അതിന്റെ പുതിയ കമ്പ്യൂട്ടറിന്റെ ശക്തി നിർവചിക്കുന്ന രീതി പരമ്പരാഗതവും സാങ്കേതികമായി കൂടുതൽ ശക്തവുമായ സൂപ്പർ കമ്പ്യൂട്ടറുകളെ അളക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അത് ഗ്രാഫിക്സ്-പ്രോസസിംഗ് ചിപ്പുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു, ഇത് ‘ഡീപ് ലേണിംഗ്’ അൽഗോരിതങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ചിത്രം, ടെക്‌സ്‌റ്റ് എന്നിവ വിശകലനം ചെയ്യുന്നതിനും ഭാഷകൾ വിവർത്തനം ചെയ്യുന്നതിനും ഉപയോഗപ്രദമാണ് എന്ന് കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലെ എഐ സെന്ററിന്റെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും കോ-ഡയറക്ടറുമായ ടുമാസ് സാൻഡ്‌ഹോം പറഞ്ഞു.

“പൂർണ്ണമായും പുതിയ AI സിസ്റ്റങ്ങൾ നിർമ്മിക്കാൻ റിസർച്ച് സൂപ്പർക്ലസ്റ്റർ (ആർഎസ്സി) ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, വലിയൊരു കൂട്ടം ആളുകൾക്ക്, ഓരോരുത്തർക്കും വ്യത്യസ്‌ത ഭാഷ സംസാരിക്കുന്ന, തത്സമയ വോയ്‌സ് വിവർത്തനങ്ങൾ പവർ ചെയ്യാൻ കഴിയുന്ന തരത്തിൽ, അതിനാൽ അവർക്ക് ഒരുമിച്ച് ഒരു ഗവേഷണ പ്രോജക്റ്റിൽ തടസ്സമില്ലാതെ സഹകരിക്കാനോ എആർ ഗെയിം കളിക്കാനോ കഴിയും.” മെറ്റ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

തങ്ങളുടെ സൂപ്പർ കമ്പ്യൂട്ടർ അതിന്റെ എഐ പരിശീലിപ്പിക്കുന്നതിന് സ്വന്തം സിസ്റ്റങ്ങളിൽ നിന്നുള്ള ‘യഥാർത്ഥ ഉദാഹരണങ്ങൾ’ ഉൾപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു. മുൻ ശ്രമങ്ങൾ ഓപ്പൺ സോഴ്‌സും പൊതുവായി ലഭ്യമായ മറ്റ് ഡാറ്റാ സെറ്റുകളും മാത്രമാണ് ഉപയോഗിച്ചതെന്ന് കമ്പനി പറയുന്നു.

Also Read: ഇതൊരു സാധാരണ കല്യാണമല്ല; ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിനൊരുങ്ങി തമിഴ്‌നാട് സ്വദേശികൾ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Facebook meta supercomputer artificial intelligence

Best of Express