ഫെയ്സ്ബുക് ലൈറ്റിന് പുറമേ ഇതാ മെസഞ്ചറിന്റെ ലൈറ്റ് പതിപ്പും ഇന്ത്യയിലെത്തി. ഇനി ബാന്റ്വിഡ്ത് കുറഞ്ഞാലും മെസേജുകൾ ലഭിക്കില്ലെന്ന ഭയം വേണ്ട. കുറഞ്ഞ സൈസിലെത്തുന്ന ഈ ആപിലെ സൗകര്യങ്ങളിൽ ഫെയ്സ്ബുക് വിട്ടുവീഴ്ച ചെയ്തില്ലെന്നതാണ് മറ്റൊരു മേന്മ.

കുറഞ്ഞ സൈസും വേഗതയും കൈമുതലായ മെസഞ്ചർ ലൈറ്റ്, ഏറ്റവും ലളിതമായ പതിപ്പുകൂടിയാണ്. ഏറ്റവും ബേസിക് ആന്റഡ്രോയ്ഡ് പതിപ്പ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾക്കും ഏറ്റവും അനുയോജ്യം ഈ ആപ്ലിക്കേഷനാണ്.

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന മെസഞ്ചർ ലൈറ്റ്, ടെക്സ്റ്റ്, ഫോട്ടോസ്, ലിങ്കുകൾ, ഇമോജികൾ, സ്റ്റിക്കറുകൾ തുടങ്ങിയവയെല്ലാം ഷെയർ ചെയ്യാൻ സാധിക്കും. വെറും 5.5 മെഗാബൈറ്റ് മാത്രമാണ് ഇതിന്റെ വലിപ്പവും.

ഇന്റർനെറ്റ് വഴിയുള്ള വോയ്സ് കോളുകൾ പ്രചാരം നേടിയതോടെ ഫെയ്സ്ബുക് ഇതിനുള്ള സൗകര്യവും ഒരു ആക്ടീവ് നൗ എന്ന ബട്ടണിലൂടെ പ്രവർത്തിപ്പിക്കാവുന്ന വിധം സജ്ജീകരിച്ചിട്ടുണ്ട്.

ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാനും മെസഞ്ചർ ലൈറ്റ് ഉപകാരപ്പെടും. നിലവിൽ വിയറ്റ്നാം, പെറു, നൈജീരിയ, തുർക്കി, ജർമ്മനി, ജപ്പാൻ, നെതർലാന്റ് എന്നിവിടങ്ങളിലും മെസഞ്ചർ ലൈറ്റ് ലഭ്യമാണ്. എങ്കിലും മെസഞ്ചർ ലൈറ്റിലെ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

രണ്ട് വർഷം മുൻപ് തന്നെ ഫെയ്സ്ബുക് ആപ്ലിക്കേഷന്റെ ലൈറ്റ് വേർഷനും ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഫെയ്സ്ബുക്ക് ആപ്പിന് 20 കോടി ഉപഭോക്താക്കളാണ് ലോകത്താകെ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ