ഫെയ്സ്ബുക്ക് തങ്ങളുടെ ആപ്ലിക്കേഷനായ മെസഞ്ചറിൽ ക്വോട്ട് ആൻഡ് റിപ്ലേ ഫീച്ചർ ഉൾപ്പെടുത്തിയതായി വെഞ്ച്വർ ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാനാകും.

വാട്സ്ആപ്പിലെ പോലെ തന്നെയാണ് മെസഞ്ചറിലും ഈ ഫീച്ചർ പ്രവർത്തിക്കുക. മറുപടി നൽകേണ്ട സന്ദേശത്തിൽ ‌ലോങ് പ്രസ് ചെയ്താൽ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ വരും. ടെക്സ്റ്റ് മെസേജോ, ഫൊട്ടോയോ, ജിഫോ, വീഡിയോയോ, ഇമോജിയോ ക്വോട്ട് ആൻഡ് റിപ്ലേ ചെയ്യാം. മെസഞ്ചറിലെ ഈ പുതിയ ഫീച്ചർ വാട്സ്ആപ്പിനോട് അടുത്തു നിൽക്കുന്നതാണ്.

അടുത്തിടെ മെസഞ്ചറിൽ അൺസെൻഡ് ഫീച്ചർ ഫെയ്സ്ബുക്ക് ഉൾപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ക്വാട്ട് ആൻഡ് റിപ്ലേ ഫീച്ചറും ഉൾപ്പെടുത്തിയത്. അൺസെൻഡ് ഫീച്ചർ ഉപയോഗിച്ച് അയച്ച മെസേജുകൾ 10 മിനിറ്റിനുളളിൽ ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും.

മെസഞ്ചറും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ലയിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലയനം പൂർത്തിയായാൽ ഒരു പ്ലാറ്റ്ഫോം വഴി മറ്റുളളവയിലേക്ക് ഉപയോക്താവിന് മെസേജ് അയയ്ക്കാൻ കഴിയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ