2005ലാണ് സോഷ്യല്‍ മീഡിയകളിലെ ഏറ്റവും പോപ്പുലര്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റായ യൂട്യൂബുമായി ആരംഭിച്ച ഗൂഗിള്‍ എത്തുന്നത്. ഇന്നേവരെ ഗൂഗിളിനെ വെല്ലുവിളിക്കാന്‍ മറ്റൊന്നും പിന്നീടെത്തിയിട്ടില്ല. എന്നാലിതാ അവിടേയും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ സേവനം എത്തുന്നു. യൂട്യൂബിനോട് മത്സരിക്കാന്‍ വാച്ച് എന്ന പേരിലാണ് ഈ സേവനം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം പുറത്തുവിട്ടത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്സ്ബുക്ക് എന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിക്കുന്നത്. യുട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ലഭിക്കുന്നത്.
സ്വന്തമായി വാച്ച്ലിസ്റ്റുകള്‍ തയ്യാറാക്കാനും ഇഷ്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ ഫോളോ ചെയ്യാനും ഇതുവഴി സാധിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയിലെ ചുരുക്കം ചില ഫോളോവര്‍മാര്‍ക്കും വീഡിയോ നിര്‍മാതാക്കള്‍ക്കുമാണ് ‘വാച്ച്’ ഉപയോഗത്തിന് നല്‍കിയിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് സേവനം എന്നെത്തും എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ 55 ശതമാനം നല്‍കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാഗ്ദാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ