ന്യൂഡല്‍ഹി: ഫെയ്​സ്ബു​ക്ക് ഇ​ന്ത്യ തലവൻ ഉ​മാം​ഗ് ബേ​ദി രാജിവെച്ചു. ഉമാംഗ് എംഡി സ്ഥാനമൊഴിഞ്ഞ കാര്യം ഫെയ്സ്ബുക്ക് പ്രസ്താ വനയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെയാണ് അദ്ദേഹം സ്ഥാനമൊഴിയുക. ഉ​മാം​ഗി​നു പ​ക​ര​മാ​യി സ​ന്ദീ​പ് ഭൂ​ഷ​ണെ നിയമിക്കും. ഉമാംഗിന്റെ സ്ഥാനത്തേക്ക് യോഗ്യനായ ഒരാളെ കണ്ടെത്തും വരെ ഇ​ട​ക്കാ​ല എം​ഡി​യാ​യിട്ടാണ് അദ്ദേഹത്തെ നിയമിക്കുക.

2016 ജൂലൈയിലാണ് ഫെയ്സ്ബു​ക്ക് ഇ​ന്ത്യ​ എംഡിയായി ഉ​മാം​ഗ് ബേ​ദി ചുമതലയേറ്റത്. അഡോബെ സിസ്റ്റം ഇന്‍കോര്‍പ്പറേറ്റിന്റെ ദക്ഷിണേഷ്യന്‍ എംഡി കൂടിയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിനു കീഴിൽ നല്ല ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാധിച്ചതായി പ്ര​സ്താ​വ​ന​യിൽ ഫെയ്​സ്ബു​ക്ക് വ്യക്തമാക്കി. ക്രിതിഗാ റെഡ്ഡിയെ അമേരിക്കയിലേക്ക് കമ്പനി അയച്ചതിനെ തുടര്‍ന്നാണ് ബേദി എംഡി സ്ഥാനത്തേക്ക് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ