scorecardresearch

ഗ്രൂപ്പ് അഡ്‌മിനുകളെ സഹായിക്കാൻ പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിനുകൾക്ക് വളരെ എളുപ്പത്തിൽ പോസ്റ്റ് ചെയ്യാം

ഗ്രൂപ്പ് അഡ്‌മിനുകളെ സഹായിക്കാൻ പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാനായി ഫെയ്സ്ബുക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചു. പുതിയ പോസ്റ്റ് ഫോർമാറ്റിങ് രീതിയാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾക്കുവേണ്ടി അവതരിപ്പിച്ചത്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിനുകൾക്ക് വളരെ എളുപ്പത്തിൽ പോസ്റ്റ് ചെയ്യാം. ഗ്രൂപ്പുകളെ അഡ്മിനുകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇതുവഴി കഴിയും.

ഗ്രൂപ്പിലെ ഒരംഗം നിയമം ലംഘിച്ചാൽ അത് അറിയിക്കുന്നതിനും അഡ്മിൻ പ്രവർത്തന ലോഗിൽ തീയതി പ്രകാരം ഫിൽട്ടർ ചെയ്യാനും മെംബർഷിപ് അപേക്ഷകൾ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനും പുതിയ ഫീച്ചർ വഴി കഴിയും. ഈ ഫീച്ചറിനു പുറമേ എല്ലാ ഗ്രൂപ്പുകൾക്കും മെന്റർഷിപ് സൗകര്യവും ഫെയ്സ്ബുക്ക് അധികം വൈകാതെ നൽകും.

അടുത്ത ഏതാനും മാസത്തിനുള്ളിൽതന്നെ മെന്റർഷിപ് എല്ലാം ഗ്രൂപ്പുകൾക്കും ലഭിക്കും. നോർത്ത് ആന്റ് സൗത്ത് അമേരിക്കയിലുള്ളവർക്കായിരിക്കും ആദ്യം ലഭിക്കുക. അതേസമയം, ശരിക്കുള്ള തീയതി സംബന്ധിച്ച വിവരമില്ല. കഴിഞ്ഞ വർഷമാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ മെന്റർഷിപ് കൊണ്ടുവന്നത്. ഗ്രൂപ്പിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Facebook groups get new formatting messaging features