ഫെയ്‌സ്ബുക്കിലെ വ്യക്തികളുടെ ന്യൂസ് ഫീഡിനെ രണ്ടാക്കി തരംതിരിക്കാനുളള തീരുമാനത്തിൽ നിന്ന് ഫെയ്സ്ബുക്ക് പിന്മാറി. ആറ് രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ പുതിയ പരിഷ്‌കാരത്തെ ഉപഭോക്താക്കൾ വൻതോതിൽ എതിർത്തതിനെ തുടർന്നാണ് നയം മാറ്റം.

വ്യാജവാർത്ത സൈറ്റുകളെ തടയുന്നതിനാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡ് പരിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത് എന്ത് പ്രത്യാഘാതം വരുത്തുമെന്ന് വ്യക്തമല്ലാതിരുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് ഇക്കാര്യത്തിൽ പൊതു അഭിപ്രായം തേടിയത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കുവയ്ക്കുന്ന ചിത്രങ്ങളും അഭിപ്രായങ്ങളുമുളള ഒരു ഫീഡും, ലൈക്ക് ചെയ്തിരിക്കുന്ന പേജുകളിൽ നിന്നും ന്യൂസ് പബ്ലിഷേഴ്സിൽ നിന്നും വരുന്ന പോസ്റ്റുകളുളള മറ്റൊരു ഫീഡും ഏർപ്പെടുത്താനായിരുന്നു ഫെയ്സ്ബുക്ക് തീരുമാനം.

എന്നാൽ സർവ്വേയിൽ പങ്കെടുത്തവർ ഇത് ഒട്ടും തന്നെ അനുകൂലിച്ചില്ല. ഒക്ടോബറിൽ ബൊളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെർബിയ, സ്ലൊവാക്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ഫെയ്സ്ബുക്ക് സർവ്വേ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ