സാന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ രണ്ട് മാസമായി ലക്ഷക്കണക്കിന് വിദ്വേഷ പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍. ആഴ്ച്ചയില്‍ ഏകദേശം 66,000 പോസ്റ്റുകള്‍ വീതമാണ് ഇത്തരത്തില്‍ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. വ്യാജ വാര്‍ത്തകള്‍ അടക്കമുളള പോസ്റ്റുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് നടപടി സ്വീകരിക്കുന്നത്.
വിദ്വേഷ ഉളളടക്കങ്ങളുളള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ അനുവദിക്കില്ലെന്ന് നയകാര്യ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് അലന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലെ വിദ്വേഷ- വ്യാജ ഉളളടക്കങ്ങള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയും ഫെയ്സ്ബുക്ക് തേടുന്നുണ്ട്.
എന്നാല്‍ നിലവില്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ആശ്രയിച്ചാണ് ഇത്തരത്തിലുളള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത്. താമസിയാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായം ലഭ്യമാക്കാനാണ് ശ്രമമെന്നും ഫെയ്സ്ബുക്ക് റിച്ചാര്‍ഡ് അലന്‍ വ്യക്തമാക്കി.