/indian-express-malayalam/media/media_files/uploads/2019/04/48-pages-account-for-half-the-political-ads-of-over-Rs-50000-on-Facebook.jpg)
ന്യൂഡൽഹി: ഓപ്ഷൻ ഒഫാക്കിയാലും ഉപഭോക്താവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന് ഫെയ്സ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തൽ. അമേരിക്കൻ സെനറ്റർമാരായ ജോഷ് ഹൗലിയും ക്രിസ്റ്റഫർ കൂൺസും ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ന്യൂസ് ഫീഡിൽ പരസ്യങ്ങൾ കാണിക്കൽ, സുരക്ഷാ പരിശോധന പോലുള്ള കാര്യങ്ങൾക്കായാണു ലൊക്കേഷൻ ഡേറ്റ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
ലൊക്കേഷൻ സർവീസ് ഓഫ് ചെയ്താലും ഉപഭോക്താവിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ഐപി അഡ്രസുകൾ മുഖേനയാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരം ശരിയാകണമെന്നുമില്ല.
" ഒരു മൊബൈൽ ഡിവൈസിന്റെ ഐപി അഡ്രസ് കാണിക്കുന്നത് അത് കണക്ട് ആയിട്ടുള്ള നഗരത്തെയും പ്രദേശത്തെയും ആയിരിക്കും. ഇനി അത് ഒരു ബിസിനസ് നെറ്റ്‌വർക്കിലാണ് കണക്ട് ആയിരിക്കുന്നതെങ്കിൽ അത് മാത്രമായിരിക്കും വ്യക്തമാവുക. അതുകൊണ്ട് തന്നെ പലപ്പോഴും ലൊക്കേഷൻ ശരിയായിരിക്കണമെന്നും കൃത്യമായിരിക്കണമെന്നുമില്ല," ഫെയ്സ്ബുക്കിന്റെ മറുപടി കത്തിൽ പറയുന്നു.
സ്വകാര്യ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് നിരവധി ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുണ്ടാകുന്ന ഹാക്കിങ് തടയുന്നതിന് അപ്പപ്പോൾ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണമെന്ന നിർദേശമാണ് കമ്പനികൾ നൽകാറുള്ളത്.
എന്നാൽ ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ടും കാര്യമില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വീ ചാറ്റുമുൾപ്പടെ പല പ്രമുഖ ആപ്ലിക്കേഷനുകളും അപ്ഡേഷന് ശേഷവും സുരക്ഷിതമല്ലയെന്ന് ചെക്ക് പോയിന്റ് റിസർച്ച് പറയുന്നു.
കോഡ് ഉപയോഗിച്ച് ഹാക്കർമാർക്ക് ഏറ്റവും പുതിയ അപ്ഡേഷനു ശേഷവും ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളിൽ കടന്നുകൂടാൻ സാധിക്കും. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷം ഫെയ്സ്ബുക്കിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.