scorecardresearch

റിമൂവബിള്‍ ബാറ്ററികളുള്ള ഫോണുകളും ഗാഡ്ജെറ്റുകളും തിരിച്ച് കൊണ്ടുവരാന്‍ യൂറോപ്

നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പാരിസ്ഥിതിക മാലിന്യങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്

നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പാരിസ്ഥിതിക മാലിന്യങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്

author-image
Tech Desk
New Update
phone-battery,EU

(Image: Tyler Lastovich/Unsplash)

ന്യൂഡല്‍ഹി: നിലവിലുള്ള നിയമത്തില്‍ വലിയ മാറ്റം ആശ്യപ്പെട്ട് 587 യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ എല്ലാ ഗാഡ്ജെറ്റുകള്‍ക്കും എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററികള്‍ ഉണ്ടായിരിക്കണമെന്ന് വോട്ട് ചെയ്തു. ഒമ്പത് അംഗങ്ങള്‍ മാത്രമാണ് മാറ്റത്തെ എതിര്‍ത്തത്. മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, 12-ബട്ടണ്‍ ഫോണുകള്‍ പവര്‍ ചെയ്യുന്ന തരത്തിലുള്ളതാണ്. അടിസ്ഥാനപരമായി, പുതിയ നിയമം തുറക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമുള്ള ഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കളെ പരിമിതപ്പെടുത്തുന്നു. ഇതിനര്‍ത്ഥം നിയമം നടപ്പിലാക്കുമ്പോള്‍, ഉപയോക്താക്കള്‍ക്ക് - കുറഞ്ഞത് യൂറോപ്പിലെങ്കിലും ബാറ്ററികള്‍ സ്വയം മാറ്റിസ്ഥാപിക്കാന്‍ കഴിയും. നിയമം നടപ്പിലാക്കുന്നതിന് കുറച്ച് സമയമെടുക്കും. 3.5 വര്‍ഷം കഴിഞ്ഞ് നിയമം പ്രാബല്യത്തില്‍ വരും, അതായത് 2027 ആദ്യം.

Advertisment

സ്മാര്‍ട്ട്ഫോണുകളില്‍ എളുപ്പത്തില്‍ മാറാവുന്ന ബാറ്ററികള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഉപകരണങ്ങളുടെ ആവശ്യം ഫോണുകളില്‍ വേര്‍തിരിക്കാനാവാത്ത ബാറ്ററി പാക്കുകളിലേക്ക് നയിച്ചു. ഇക്കാലത്ത്, മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും അത്തരം ദുര്‍ബലമായ ഇന്റീരിയര്‍ ഉണ്ട്, ബാക്ക് കവര്‍ നീക്കം ചെയ്യുന്നത് പലപ്പോഴും വാറന്റി നഷ്ടപ്പെടുത്തുന്നു. ഈ നിയമം യൂറോപ്യന്‍ യൂണിയന് മാത്രം ബാധകമാണ്, എന്നാല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ യൂറോപ്പിന് വേണ്ടി പ്രത്യേകമായി ഫോണുകള്‍ രൂപകല്‍പ്പന ചെയ്യാനിടയില്ല.

Advertisment

നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പാരിസ്ഥിതിക മാലിന്യങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്, ബാറ്ററികള്‍ ഫോണുകളേക്കാള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നു. മൊത്തത്തില്‍ ഉപകരണങ്ങളിലെ ബാറ്ററികളെക്കുറിച്ച് സാങ്കേതിക വ്യവസായം കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായിരിക്കാനാണ് മാറ്റം. കര്‍ശനമായ മാലിന്യ ശേഖരണ ലക്ഷ്യങ്ങള്‍, കൂടുതല്‍ ഫലപ്രദമായ മാലിന്യ പുനരുപയോഗം, നിര്‍ബന്ധിത കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് പ്രഖ്യാപനവും കമ്പനികള്‍ നടപ്പാക്കുന്നു.

Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: