/indian-express-malayalam/media/media_files/uploads/2022/11/EU-5G-airplanes.jpg)
സെല്‍ഫോണ്‍ കണക്റ്റിവിറ്റിക്കായി ഫ്രീക്വന്‍സികള്‍ നിശ്ചയിച്ച് വിമാനങ്ങളില്‍ 5ജി സേവനങ്ങള്‍ മികച്ച രീതിയില്‍ ക്രമീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താന്‍ ഈ തീരുമാനം എയര്‍ലൈനുകളെ അനുവദിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം വഴി ഭൂമിയുമായി ബന്ധിപ്പിക്കുന്ന പിക്കോ-സെല്‍ എന്ന പ്രത്യേക നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സേവനം നല്‍കാനാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. '5ജി ആളുകള്‍ക്ക് നൂതന സേവനങ്ങളും യൂറോപ്യന്‍ കമ്പനികള്‍ക്ക് വളര്‍ച്ചാ അവസരങ്ങളും പ്രാപ്തമാക്കും,' ഇയു ആഭ്യന്തര വിപണി കമ്മീഷണര്‍ തിയറി ബ്രട്ടോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
2020-ല്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മൊബൈല്‍ വയര്‍ലെസ് ഫ്രീക്വന്‍സികള്‍ വഴി ഇന്‍-ഫ്‌ലൈറ്റ് വോയ്സ്, ഡാറ്റ സേവനങ്ങള്‍ അനുവദിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു. സുരക്ഷാ, ദേശീയ സുരക്ഷാ കാരണങ്ങളില്‍ എയര്‍ലൈന്‍ പൈലറ്റുമാരുടെയും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുടെയും ശക്തമായ എതിര്‍പ്പ് ചൂണ്ടികാണിച്ചായിരുന്നു ഇത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.