scorecardresearch

എഐ യെ നിയന്ത്രിക്കാൻ ചരിത്രനിയമവുമായി യൂറോപ്യൻ യൂണിയൻ, നിയമത്തിൽ പറയുന്നത് എന്തൊക്കെ?

എഐയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങൾ യൂറോപ്യൻ യൂണിയനിലെ നിയമ നിർമ്മാണത്തിൽ ഉൾപ്പെടുന്നു. നിയമനിർവഹണ ഏജൻസികൾ അത് സ്വീകരിക്കുന്നതിനുള്ള വ്യക്തമായ സംരക്ഷണം ഉൾപ്പെടെ, ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് അധികാരമുണ്ട്.

എഐയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങൾ യൂറോപ്യൻ യൂണിയനിലെ നിയമ നിർമ്മാണത്തിൽ ഉൾപ്പെടുന്നു. നിയമനിർവഹണ ഏജൻസികൾ അത് സ്വീകരിക്കുന്നതിനുള്ള വ്യക്തമായ സംരക്ഷണം ഉൾപ്പെടെ, ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് അധികാരമുണ്ട്.

author-image
Anil Sasi
New Update
Artificial Intelligence | free pics | pixabay

Photo: Pixabay

'ഡീൽ!' വെള്ളിയാഴ്ച (ഡിസംബർ 8) അർദ്ധരാത്രി ബ്രസൽസിൽ യൂറോപ്യൻ കമ്മീഷണർ തിയറി ബ്രെട്ടൺ ട്വീറ്റ്  ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ - Artificial Intelligence) ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ സമഗ്ര നിയമങ്ങളിൽ ഉദ്യോഗസ്ഥർ താൽക്കാലിക കരാറിലെത്തിയതിന് ശേഷമായിരുന്നു ഈ ട്വീറ്റ്. “എഐ ഉപയോഗത്തിന് വ്യക്തമായ നിയമങ്ങൾ ഏർപ്പെടുത്തുന്ന ആദ്യത്തെ ഭൂഖണ്ഡമായി യൂറോപ്യൻ യൂണിയൻ മാറുന്നു,” തിയറി ബ്രെട്ടൺ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും തമ്മിലുള്ള 37 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്ക് ശേഷമായിരുന്നു ഇത്. 

Advertisment

അടുത്ത വർഷം ആദ്യം യൂറോപ്യൻ പാർലമെന്റ് നിർദിഷ്ട  എ ഐ (AI)നിയമത്തിൽ വോട്ട് ചെയ്യും, 2025 ഓടെ നിയമം പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. എ ഐയുടെ നിയന്ത്രണങ്ങൾക്കായി (AI റെഗുലേഷൻസ്)  മാതൃക (ടെംപ്ലേറ്റ്) സജ്ജീകരിക്കുന്നതിനും അവരുടേതായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും യുഎസ്, യുകെ, ചൈന എന്നിവയും ശ്രമിക്കുന്നതിനാൽ യൂറോപ്യൻ യൂണിയന്റെ  ഈ നിയമനിർമ്മാണ ചട്ടക്കൂട് പ്രാധാന്യമർഹിക്കുന്നു.

എന്താണ് യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെക്കുന്ന നിയമ ചട്ടക്കൂട്

യൂറോപ്യൻ യൂണിയനുള്ളിൽ എ ഐ (AI)യുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ നിയമനിർമ്മാണത്തിൽ ഉൾപ്പെടുന്നു. നിയമ നിർവ്വഹണ ഏജൻസികൾ അത് സ്വീകരിക്കുന്നതിനുള്ള വ്യക്തമായ സംരക്ഷണം ഉൾപ്പെടെ, ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് അധികാരമുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾക്കൊപ്പം, മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയിലും, മനുഷ്യന്റെ പെരുമാറ്റം കൈകാര്യം ചെയ്യാൻ എ ഐ( AI ) ഉപയോഗിക്കുന്നതിലും ശക്തമായ നിയന്ത്രണങ്ങൾ ഇതിൽ  ഉൾപ്പെടുന്നു. ഭീകരാക്രമണങ്ങൾ പോലുള്ള ഗുരുതരമായ ഭീഷണികൾ ഉൾപ്പെട്ടിരിക്കുമ്പോൾ മാത്രമേ സർക്കാരുകൾക്ക് പൊതുസ്ഥലങ്ങളിൽ തത്സമയ ബയോമെട്രിക് നിരീക്ഷണം ഉപയോഗിക്കാൻ കഴിയൂ.

നിയമനിർമ്മാണം "ഒരു റൂൾബുക്കിനേക്കാൾ ശക്തമായാണ് " രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇത് "ഇയു സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ആഗോള എ ഐ (AI) റേസിനെ നയിക്കാനുള്ള ഒരു ലോഞ്ച് പാഡ്" ആയി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും തിയറി ബ്രെട്ടൺ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും ഭീഷണിയാകാത്ത സാങ്കേതിക വിദ്യ വികസിപ്പിക്കാൻ എ ഐ ( AI)നിയമം സഹായിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെ ലെയ്ൻ പറഞ്ഞു. "നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന AI യുടെ വികസനത്തിനുള്ള അതുല്യമായ നിയമ ചട്ടക്കൂടാണ്" എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ഊർസുല പറഞ്ഞു.

Advertisment

വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഇ യു (EU)രൂപീകരിച്ച നിയമ ചട്ടക്കൂട് എ ഐ (AI) ആപ്ലിക്കേഷനുകളെ നാല് റിസ്ക് ക്ലാസുകളായി വിഭജിക്കുന്നു. ഒരു വശത്ത് , ചില ആപ്ലിക്കേഷനുകൾ വലിയ തോതിൽ നിരോധിക്കപ്പെടും, വലിയ തോതിൽ മുഖം തിരിച്ചറിയൽ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ, നിയമ നിർവ്വഹണവുമായി ബന്ധപ്പെട്ട് ചില ഇളവുകൾ നൽകും. പെരുമാറ്റത്തിലൂന്നുന്ന എ ഐ ( AI)ആപ്ലിക്കേഷനുകളും നിരോധിക്കും.

ഡ്രൈവർ ഇല്ലാത്ത (സ്വയം-ഡ്രൈവിങ്) കാറുകൾക്കായി എ ഐ (AI) ടൂളുകളുടെ ഉപയോഗം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ആപ്ലിക്കേഷനുകൾ അനുവദിക്കും. എന്നാൽ സർട്ടിഫിക്കേഷനും ബാക്കെൻഡ് ടെക്നിക്കുകൾ പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥയ്ക്കും വിധേയമായിരിക്കും ഇത്തരം ആപ്ലിക്കേഷനുകൾക്ക് അനുമതി നൽകുന്നത്. "ഇടത്തരം അപകടസാധ്യത" വിഭാഗത്തിൽപെടുന്ന ആപ്ലിക്കേഷനുകൾ ജനറേറ്റീവ് എഐ (AI) ചാറ്റ്ബോട്ടുകൾ പോലെ നിയന്ത്രണങ്ങളില്ലാതെ വിന്യസിക്കാവുന്നതാണ്. 

എന്നാൽ സാങ്കേതിക വിദ്യ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വിശദമായ ഡോക്യുമെന്റേഷൻ ഉണ്ടായിരിക്കുകയും, ഉപയോഗിക്കുന്നവർ തങ്ങൾ മനുഷ്യനുമായല്ല എ ഐയുമായി (AI) ആണ് ഇടപെടുന്നതെന്ന് വ്യക്തമായി ബോധവാന്മാരാകുകയും വേണം. അൽഗോരിതം പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെ, മാർക്കറ്റുകളിലേക്ക് ചാറ്റ്ബോട്ടുകൾ പുറത്തിറക്കുന്നതിന് മുമ്പ് ഡെവലപ്പർമാർ സുതാര്യത ബാധ്യതകൾ പാലിക്കേണ്ടതുണ്ട്.

നിയന്ത്രണത്തിന്മേലുള്ള രാഷ്ട്രീയ നടപടികൾ

കഴിഞ്ഞ ദശകത്തിൽ, ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്ന വിപുലമായ നിയമങ്ങൾ, വൻകിട ടെക്  ആധിപത്യം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ, ഹാനികരമായ ഓൺലൈൻ ഉള്ളടക്കത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം, എന്നിവ ഉപയോഗിച്ച് ടെക് നിയന്ത്രണത്തിൽ യുഎസിനേക്കാൾ നിർണ്ണായകമായ മുൻതൂക്കം യൂറോപ്പ് കൈവരിച്ചിട്ടുണ്ട്. എ ഐ (AI) യെ സംബന്ധിച്ചിടത്തോളം, ഇതുമായി ബ ന്ധപ്പെട്ട്  വൈറ്റ് ഹൗസ് എക്‌സിക്യൂട്ടീവ് ഓർഡർ വഴി മുൻകൈയെടുക്കാൻ യുഎസ് ശ്രമിച്ചിട്ടുണ്ട്. ഇത് എ ഐ ( AI) യെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന മറ്റെല്ലാ രാജ്യങ്ങൾക്കും ഒരു ബ്ലൂപ്രിന്റ് ആയി പ്രവർത്തിക്കാൻ കഴിയുന്ന ഒരു വിപുലമായ മാതൃകയാണ്. കഴിഞ്ഞ ഒക്ടോബറിൽ, വാഷിംഗ്ടൺ എ ഐ  (AI) ബില്ലിന്റെ ഒരു ബ്ലൂപ്രിന്റ് പുറത്തിറക്കി. തുടർന്നുള്ള എക്സിക്യൂട്ടീവ് ഓർഡറിന്റെ നിർമ്മാണ ഇടപെടലായി ഇതിനെ കാണുന്നു.

വാഷിംഗ്ടണിന്റെ ഈ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടായി, വൻകിട ടെക് കമ്പനികളെ നിയന്ത്രിക്കുന്നതിനോ ഇന്റർനെറ്റ് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനോ ഒരു വലിയ നിയന്ത്രണവും പാസാക്കാൻ യുഎസ് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. രണ്ട് നിയമനിർമ്മാണങ്ങൾ ഒഴികെ: ഒന്ന് കുട്ടികളുടെ സ്വകാര്യത, മറ്റൊന്ന്. നെറ്റിലെ ട്രാഫിക്കിങ്  ഉള്ളടക്കം തടയുന്നത് സംബന്ധിച്ച്.

നേരെമറിച്ച്, യൂറോപ്യൻ യൂണിയൻ 2018 മെയ് മുതൽ  ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) നാഴികക്കല്ലുകളായ നിയമങ്ങൾ  നടപ്പിലാക്കിയിട്ടുണ്ട്. അത് സ്വകാര്യതയിൽ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യക്തികൾ അവരുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് വ്യക്തമായ സമ്മതം നൽകുകയും വേണം. ഇത് ഇപ്പോൾ നൂറിലധികം രാജ്യങ്ങൾ മാതൃകയായി (ടെംപ്ലേറ്റ്) ഉപയോഗിക്കുന്നുണ്ട്. അതിന് ശേഷം ഒരു ജോഡി ഉപ-നിയമനിർമ്മാണങ്ങളുണ്ട്. ഡിജിറ്റൽ സേവന നിയമവും (DSA), ഡിജിറ്റൽ മാർക്കറ്റ് ആക്ടും (DMA) - അത് GDPR-ന്റെ ഡാറ്റയുടെ മേൽ വ്യക്തിയുടെ അവകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്വേഷ പ്രസംഗം, വ്യാജ സാധനങ്ങൾ മുതലായവ നിയന്ത്രിക്കുന്നത് പോലുള്ള വിഷയങ്ങളിൽ DSA ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, DMA പ്ലാറ്റ്ഫോമുകളുടെ മേൽ  "അധികാരമുള്ള കാവൽക്കാരനായി"  കൂടാതെ ഈ രംഗത്തുള്ളവരുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതിലും മത്സരേതര രീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

വ്യത്യസ്ത സമീപനങ്ങൾ

അധികാരപരിധിയിൽ ഉടനീളമുള്ള നയരൂപകർത്താക്കൾ ജനറേറ്റീവ് എഐ ടൂളുകളുടെ നിയന്ത്രണ പരിശോധന ശക്തമാക്കിയതിനാലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടാകുന്നത്. ChatGPTയുടെ സ്ഫോടനാത്മകമായ ലോഞ്ച് ഇതിന് പ്രേരിപ്പിച്ചു. ഉന്നയിക്കപ്പെടുന്ന ആശങ്കകൾ മൂന്ന് വിശാലമായ തലങ്ങളിലാണ്: സ്വകാര്യത, സ്ഥാപിത പക്ഷപാതം, ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം. നയപരമായ പ്രതികരണവും, അധികാരപരിധിയിൽ ഉടനീളവും വ്യത്യസ്തമാണ്. ആക്രമണോത്സുകതയുടെയും അപകടസാധ്യതയുടെയും അളവിനെ അടിസ്ഥാനമാക്കി, ഉപയോഗ സാഹചര്യങ്ങൾക്കനുസരിച്ച് എ ഐയെ  (AI)വേർതിരിക്കുന്ന പ്രവചനാതീതമായ ഒരു നിലപാട് ഇ യു (EU)എടുത്തിട്ടുണ്ട്. ഈ നവീന മേഖലയിൽ നൂതനത്വം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സൗമ്യമായ സമീപനത്തോടെ, സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്താണ് യുകെ നിലകൊള്ളുന്നത്. യുഎസ് സമീപനം ഇടയിൽ എവിടെയോ ആണ്.  എ ഐയെ (AI)നിയന്ത്രിക്കാൻ ചൈനയും അവരുടേതായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സമീപനം

വൻതോതിലുള്ള ഭരണ നിർവ്വഹണ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, പ്രത്യേകിച്ച് ദക്ഷിണ രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനും, സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച ഒരു രാജ്യമെന്ന നിലയിൽ, ഇന്ത്യയുടെ സമീപനം വളരെ പ്രധാനമാണ്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്നതിലെ ഹൃദയഭാഗത്താണ് ഈ സൊല്യൂഷനുകൾ ഉള്ളത്. ഇവിടെ അടിസ്ഥാന സാങ്കേതികവിദ്യ സർക്കാർ അനുവദിക്കുകയും, പിന്നീട് വിവിധ ഉപയോഗ സാധ്യതകൾ വികസിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇപ്പോൾ, എ ഐ (AI)യുടെ കാര്യത്തിലും അതേ ഡി പി ഐ (DPI) സമീപനം സ്വീകരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

“ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം പരമാധികാര എ ഐ (AI)ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു. നമുക്ക് രണ്ട് ഓപ്ഷനുകൾ എടുക്കാം. ഒന്ന്, ഗൂഗിൾ, മെറ്റാ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവയാൽ നയിക്കപ്പെടുന്ന ഒരു എ ഐ (AI)ഇക്കോസിസ്റ്റം ഇന്ത്യയിൽ ഉള്ളിടത്തോളം കാലം നമ്മൾ അതിൽ സന്തോഷിക്കണം. പക്ഷേ, അത് മതിയെന്ന് ഞങ്ങൾ കരുതുന്നില്ല,” ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരമാധികാര എ ഐ( AI),എ ഐ ( AI)കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉപയോഗിച്ച്, സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകുന്നതിന് ആരോഗ്യ സംരക്ഷണം, കൃഷി, ഭരണം, ഭാഷാ വിവർത്തനം മുതലായവയിലെ സാങ്കേതികവിദ്യയുടെ യഥാർത്ഥ ജീവിത പ്രയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: