അണ്‍ലേബല്‍ഡ് ‘പാരഡി’ അക്കൗണ്ടുകള്‍, വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആജീവനാന്തം വിലക്കുമെന്ന് ഇലോണ്‍ മസ്‌ക്. നേരത്തെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി വിലക്കുമെന്ന മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിയിരുന്നുവെങ്കിലും ഇനി അത് ഉണ്ടാകില്ലെന്നുമാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്.
ഇലോണ്‍ മസ്‌ക് എന്ന് പേരുമാറ്റി തന്നെ പരിഹസിച്ച നിരവധി അക്കൗണ്ടുകള്‍ ഇതിനകം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ മുന്നറിയിപ്പ് ചിഹ്നം സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ യുഎസ് ഹാസ്യനടന്‍ കാത്തി ഗ്രിഫിന്‍, മുന്‍ എന്‍എഫ്എല്‍ കളിക്കാരന്‍ ക്രിസ് ക്ലൂവെ എന്നിവരും ഉള്‍പ്പെടുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഹാസ്യനടന്‍ ടിം ഹൈഡെക്കര്‍ പരിഹസിക്കുന്നതുള്‍പ്പെടെയുള്ള മറ്റ് അക്കൗണ്ടുകള്‍ ഇനിയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം അവസാനമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിന് പിന്നാലെ കമ്പനിയുടെ പകുതിയോളം വരുന്ന തൊഴിലാളികളെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.
ബ്ലൂ-ടിക്ക്, പരിശോധിച്ചുറപ്പിച്ച സ്റ്റാറ്റസ് വാങ്ങാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള പദ്ധതികളും മസ്‌ക് പദ്ധതിയിടുന്നുണ്ട്. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പുതിയ നയവും അദ്ദേഹം വിശദമാക്കി. ”മുമ്പ്, സസ്പെന്‍ഷനു മുമ്പ് ഞങ്ങള്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ വ്യാപകമായ പരിശോധന നടത്തുന്നു, ഒരു മുന്നറിയിപ്പും ഉണ്ടാകില്ല. ഏതെങ്കിലും പേരുമാറ്റം വെരിഫൈഡ് ചെക്ര്‍മാക്ക് താല്‍ക്കാലിക നഷ്ടത്തിന് കാരണമാകും,” മസ്‌ക് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് ഉള്‍പ്പെടെ ട്വിറ്ററിലെ ആജീവനാന്ത നിരോധനത്തെ എതിര്‍ക്കുന്നതായി മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിരോധിത അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കില്ലെന്നും മസ്‌ക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ചൊവ്വാഴ്ചത്തെ യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിന് ശേഷം, ട്വിറ്റര്‍ അതിന്റെ പുതിയ സേവനത്തിന്റെ വരിക്കാര്‍ക്ക് വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്കുകള്‍ ലഭ്യമാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിലെ നീല ടിക്കിനു പ്രതിമാസം എട്ട് ഡോളറാണ് (ഏകദേശം 655 രൂപ)നിശ്ചയിച്ച നിരക്ക്. ഇത് ശനിയാഴ്ച നിലവില്‍ വന്നു.
ആപ്പിളിലെ ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് നീല ചെക്ക്മാര്‍ക്ക് സ്വീകരിക്കാമെന്ന് പ്രഖ്യാപിച്ചാണ് ട്വിറ്റര്‍ വരിസംഖ്യയുടെ കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ നിരക്കിന്റെ കാര്യം വ്യക്തമല്ല. വെള്ളിയാഴ്ച, ശതകോടീശ്വരന്‍ ട്വിറ്ററിന് പ്രതിദിനം 4 മില്യണ്‍ ഡോളറിലധികം നഷ്ടപ്പെടുകയാണെന്ന് പറഞ്ഞു. കമ്പനിയുടെ പകുതിയോളം വരുന്ന 7,500 തൊഴിലാളികളെ പിരിച്ചുവിടാതെ വഴിയുമില്ലെന്നും മസ്‌ക് പറഞ്ഞു.