നൂറ് കോടി ഡോളറിന് ട്വിറ്റർ വാങ്ങാൻ തയാറെന്ന് കോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്റർ കമ്പനിയുടെ ഡയരക്ടർ ബോർഡ് അംഗത്വം നിരസിച്ച് ദിവസങ്ങൾക്കുള്ളിലാണ് കമ്പനി വാങ്ങാൻ തയാറെന്ന് മസ്ക്അറിയിച്ചത്.
വ്യാഴാഴ്ച ഒരു റെഗുലേറ്ററി ഫയലിങ്ങിൽ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം മസ്ക് ഒരു ഷെയറിന് 54.20 ഡോളർ എന്ന നിരക്കിലാണ് ട്വിറ്റർ വാങ്ങുന്നതിനായി പണം മുടക്കുക. ഈ പ്രഖ്യാപനത്തിന് പിറകെ പ്രീ മാർക്കറ്റ് ട്രേഡിങ്ങിൽ ട്വിറ്ററിന്റെ ഓഹരി വില 12 ശതമാനം ഉയർന്നു.
“എന്റെ നിക്ഷേപം നടത്തിയാൽ, കമ്പനി അതിന്റെ നിലവിലെ രൂപത്തിൽ പോകില്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറേണ്ടതുണ്ട്,” ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്ലറിന് അയച്ച കത്തിൽ മസ്ക് പറഞ്ഞു.
“എന്റെ ഓഫർ എന്റെ ഏറ്റവും മികച്ചതും അന്തിമ രൂപത്തിലെത്തിയതുമായ ഓഫറാണ്, അത് സ്വീകരിച്ചില്ലെങ്കിൽ, ഒരു ഷെയർഹോൾഡർ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാൻ പുനഃപരിശോധിക്കേണ്ടതുണ്ട്,” മസ്ക് പറഞ്ഞു.
തന്റെ കാലാവധി ആരംഭിക്കാനിരിക്കെ, ട്വിറ്ററിന്റെ ബോർഡിൽ ചേരാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഈ ആഴ്ച ആദ്യം മസ്ക് പറഞ്ഞു. ബോർഡ് സീറ്റ് ഏറ്റെടുക്കുന്നത് കമ്പനി ഏറ്റെടുക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടയുമായിരുന്നു.
Also Read: കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജിയ്ക്ക്